സിവില്‍ രജിസ്ട്രേഷനുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് കൈവരിച്ച പ്രഥമ നിയമസഭാ നിയോജക മണ്ഡലം എന്ന ബഹുമതി മങ്കടക്ക്.
സിവില്‍ രജിസ്ട്രേഷനുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് കൈവരിക്കുന്ന സംസ്ഥാനത്തെ പ്രഥമ നിയോജക മണ്ഡലമായി മങ്കട മാറുകയാണ്. ഈ ബഹുമതിയുടെ ഔദ്യോഗിക പ്രഖ്യാപനം 26-01-2013 ശനിയാഴ്ച്ച ഉച്ചക്ക് 2 pm - ന് കുറുവ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരം പടപ്പരമ്പില് വച്ചു നടക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട പഞ്ചായത്ത് - സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ എം കെ മുനീര്‍ നിര്‍വഹിക്കും. സിവില്‍ രജിസ്ട്രേഷനുകള്‍ വെബ് സൈറ്റില്‍ ലഭ്യമാക്കിയ സംസ്ഥാനത്തെ പ്രഥമ ഗ്രാമാപഞ്ചത്തായ മങ്കടനിയോജക മണ്ഡലത്തിലെ മക്കരപ്പറമ്പ് ഗ്രാമാപഞ്ചത്ത് മുതല്‍ അങ്ങാടിപ്പുറം, മങ്കട, കൂട്ടിലങ്ങാടി, കുറുവ, പുഴക്കാട്ടിരി, മൂര്‍ക്കനാട് എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ സിവില്‍ രജിസ്ട്രേഷനുകളുടെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന് നടപ്പാക്കിയ പ്രഥമ നിയോജക മണ്ഡലം എന്ന ബഹുമതി മങ്കട നിയോജക മണ്ഡലത്തിന് ലഭിക്കുന്നത്. യോഗത്തില്‍ ബഹുമാനപ്പെട്ട മങ്കട എം.എല്‍ .എ ശ്രീ. ടി.എ. അഹമ്മദ് കബീര്‍ അധ്യക്ഷതവഹിക്കും.
കൂടുതല്‍ വിവരങ്ങള്‍
- 1493 reads