Jump to Navigation

ഇ-ഗവേണന്‍സിന് നാട്ടിക മോഡല്‍

വിവര സാങ്കേതിക വിദ്യയിലെ പുത്തന്‍ ആശയങ്ങളുമായി ജനങ്ങള്‍ക്ക് സേവനം നല്‍കുന്നതില്‍ മാതൃകയായി നാട്ടിക പഞ്ചായത്ത്. സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രഖ്യാപനം 02/01/2014 ന് പ്രമുഖ വ്യവസായിയായ  പത്മശ്രീ എം എ യൂസഫലി നിര്‍വഹിച്ചു. ടച്ച് സ്ക്രീന്‍ വഴി ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്‍റ് എടുക്കുന്ന സൌകര്യം,  രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ക്ക് എസ് എം എസ്, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ ഡിജിറ്റലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. സുഗമ, സങ്കേതം തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇംപ്ലിമെന്‍റ് ചെയ്യുന്നതിനായി പരിശീലനം ലഭ്യമാക്കി.

ഫ്രണ്ട് ഓഫീസില്‍ സ്ഥാപിച്ചിട്ടുളള ടച്ച് സ്ക്രീന്‍ വഴി ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ സാധാരണക്കാരന് പ്രിന്‍റ് എടുക്കാനുളള സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എം-ഗവേണന്‍സ് പ്രവര്‍ത്തനം പൊതുജന സേവനത്തിനായി പഞ്ചായത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഐ കെ എം വികസിപ്പിച്ചിട്ടുളള സൂചിക ആപ്ലിക്കേഷന്‍  പ്രവര്‍ത്തിപ്പിച്ച് ഓഫീസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിരിക്കുന്നു. കൂടാതെ 01/01/2014  മുതല്‍ അപേക്ഷയിന്‍ മേല്‍ തീര്‍പ്പ് കല്‍പ്പിക്കുന്ന വിവരവും അപേക്ഷയിന്‍മേല്‍ അധിക വിവരം ആവശ്യമാണെന്ന വിവരവും അപേക്ഷകന്‍റെ മൊബൈല്‍ നമ്പറിലേക്ക് എസ് എം എസ് (എം- ഗവേണന്‍സ്) അയക്കുന്ന സംവിധാനവും പ്രവര്‍ത്തിച്ചു വരുന്നു. 

നല്ല ഭരണം കാഴ്ചവയ്ക്കുന്നതിന് ഇ-ഗവേണന്‍സ് മേഖലയുടെ സാധ്യതകളെ ഉപയോഗപ്പെടുത്താം എന്നും  ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ ജോലിഭാരം ലഘൂകരിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സേവനം എളുപ്പത്തില്‍ നല്‍കുന്നതിനും കഴിയും എന്നും ഇതുവഴി നാട്ടിക പഞ്ചായത്ത്  തെളിയിച്ചിരിക്കുന്നു.

 



Main menu 2