സിവില്‍ രജിസ്ട്രേഷനുകളുടെ സംമ്പൂര്‍ണ്ണ ഡിജിറ്റൈസേഷനും വിവാഹ രജിസ്ട്രേഷന് ഇ ഫയലിംഗ് പ്രഖ്യാപനവും

മലപ്പുറം ജില്ലയിലെ പോരൂര്‍ ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. കേരളടൂറിസം / പട്ടിക ജാതി പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ പി. അനില്‍കുമാര്‍ ഡോക്ടര്‍ കെ എം ആര് നമ്പൂതിരിക്ക് സര്‍ട്ടിഫിക്കറ്റ് നല്കി 23-02-2013 നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ പോരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി എന്‍ എം ശങ്കരന് നമ്പൂതിരി അധ്യഷത വഹിച്ചു. ഡിഡിപി സി.എന്‍ ബാബു മുഖ്യ പ്രഭാഷണം നടത്തി .ഐ കെ എം ജില്ല കോര്‍ഡിനേറ്റര്‍ എം പി രാജന് പദ്ധതി വിശദീകരിച്ചു, ജില്ലാപഞ്ചായത്ത് പൊതു മരാമത്തുവികസന കാര്യസ്ഥിരസമിതി ചെയര്‍മാന്‍ശ്രീ.വി.സുധാകരന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അജിത കുതിരാടത് ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി എം സീനത്ത്, സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്മാന് മാരായ ശ്രി. കെ കെ വിജയന് , ശ്രീമതി കൃഷ്ണ ജ്യോതി , സി പി ഉണ്ണിചാത്തന്‍ , ബ്ലോക്ക് മെമ്പര്‍ ശ്രി അബ്ബ്ഹാസാലി , എം മുജീബ് തുടങ്ങയവര്ആസംശകളര്പ്പിച്ചു . ഗ്രാമ പഞ്ചായത്ത് സെക്രെ ട്ടറി ശ്രീ കെ പ്രേമാനന്ദന് സ്വാഗതവും , ഹെഡ് ക്ലാര്‍ക്ക് ശ്രി അബ്ദുല്‍ ശുക്കൂര്‍ നന്ദിയും പറഞ്ഞു.
- 1418 reads