Jump to Navigation

ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം - ബാച്ച് 22 മലപ്പുറം ശിക്ഷക് സദനില്‍ ആരംഭിച്ചു.

ഗ്രാമപഞ്ചായത്ത്‌ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം - ബാച്ച്  22  2013 ആഗസ്റ്റ്‌ 24 ന് ആരംഭിച്ചു. മലപ്പുറം ശിക്ഷക് സദനില്‍നടക്കുന്ന പരിശീലനത്തിന്  ഐ കെ എം ആണ് നേതൃത്വം  നല്‍കുന്നത്. പന്ത്രണ്ട് ദിവസങ്ങളിലായായിട്ടാണ്  പരിശീലനം നല്‍കുന്നത് . ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അസോസിയേഷന്‍ ജില്ലസെക്രട്ടറിയും തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ.സി.കെ.ജയദേവ് പരിശീലനപരിപാടി ഉദ്ഘാടനം ചെയ്തു .

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്‌ ശ്രീ.സി.കെ. എ. റസാക്ക്‌ അധ്യക്ഷത വഹിച്ചു.ഐ കെ എം ജില്ലാ കോ ഓഡിനേറ്റര്‍ ശ്രീ.എം.പി.രാജന്‍ സ്വാഗതവും ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ശ്രീ. ആരിസ്‌ .പി നന്ദിയും പറഞ്ഞു.മലപ്പുറം, കാസര്‍ഗോഡ്, വയനാട്‌ ,കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഗ്രാമപഞ്ചായത്ത്‌ ടെക്നിക്കല്‍ അസിസ്റ്റന്‍റുമാരാണ്  പരിശീലനത്തില്‍ പങ്കെടുക്കുന്നത്



Main menu 2