പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം ബാച്ച് 18 – സമാപിച്ചു.
മലപ്പുറം ശിക്ഷക് സദനില്വച്ചു നടന്ന ഗ്രാമപഞ്ചായത്ത് ടെക്നിക്കല്‍ അസ്സിസ്ടന്റുമാര്ക്കുള്ള ബാച്ച് 18ന്റെ പരിശീലനം 23-08-2013 സമാപിച്ചു. തൃപ്രങ്ങോട് ഗ്രാമ പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റു് ശ്രീമതി സാബിറ. സി .പി ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തുക്കൊണ്ട് മലപ്പുറം ജില്ലാ ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ ശ്രി വി.എസ്. ബിജു സമാപന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
പഠിതാക്കള്‍ തയ്യാറാക്കിയ ഇ-ഗവേണന്‍സ് പ്രൊജക്റ്റ് അവതരിപ്പിച്ചു നടത്തിയ ചര്‍ച്ചയിലും അദ്ദേഹം പങ്കെടുത്തു. ചടങ്ങില്‍ ജില്ലാ കോ ഓഡിനേറ്റര്‍ ശ്രീ എം.പി.രാജന് അധ്യക്ഷത വഹിച്ചു. ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ആരിസ്.പി സ്വാഗതവും മാസ്റ്റര്‍ ട്രെയിനര്‍ രാജഗോപാലന്‍ പി.ജി നന്ദിയും പറഞ്ഞു.
- 1646 reads