പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം (ബാച്ച് II) – മലപ്പുറം ജില്ല
പഞ്ചായത്ത് ടെകനിക്കല്‍ അസിസ്റ്റന്റ്മാര്‍ ക്കുള്ള മലപ്പുറം ശിക്ഷക്സദനിലുള്ള II ബാച്ചിന്റെ പരിശീലനം 25/07/2013 ന് ആരംഭിച്ചു. ബഹു.മലപ്പുറം ഡെപ്യുട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് ശ്രീ. വി.പി. സുകുമാരന്‍ പരിശീലനം പരിപാടി ഉല്‍ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കോഡിനേറ്റര്‍ എം.പി. രാജന് സ്വാഗതവും തൃശ്ശൂര്‍ D.T.O. ജിനഷ്. ഐ.വി നന്ദിയും പറഞ്ഞു. തൃശ്ശൂര്‍, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നായി 25 പേരാണ് പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലന പരിപാടി ആഗസ്റ്റ് 5 വരെ നീളും.
- 1995 reads