Jump to Navigation

വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ വെബ് അധിഷ്ഠിതമാക്കിയതിന്റെ പഞ്ചായത്ത്തല പ്രഖ്യാപനവും ഓണ്‍ലൈന്‍ സേവനങ്ങളുടെയും ജനസേവനകേന്ദ്രത്തിന്റേയും ഉദ്ഘാടനം

Inauguration of online services

തൃശ്ശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗര്‍ ഗ്രാമപഞ്ചായത്തില്‍ ജനസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനവും മാലിന്യസംസ്കരണ പ്രോജക്ടിന്റെ ഉദ്ഘാടനവും 15/02/2013 ന് യഥാക്രമം ആലത്തൂര്‍ മണ്ഡലം എം.പി ശ്രീ പി .കെ ബിജു, എം.എല്‍ .എ ശ്രീ കെ. രാധാകൃഷ്ണന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. 1970 മുതലുള്ള ജനന-മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍ , സൂചിക ഫയല്‍ ട്രാക്കിംഗ് വിവരങ്ങള്‍ , സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിവരങ്ങള്‍ എന്നിവ വെബ് അധിഷ്ഠിതമാക്കിയതിന്റേയും വിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗ്, ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ വിവരങ്ങള്‍ എസ് എം എസ് സംവിധാനം വഴി ബന്ധപ്പെട്ടവരിലേക്ക് എത്തിക്കല്‍ തുടങ്ങിയവ നടപ്പിലാക്കിയതിന്‍റെ പ്രഖ്യാപനവും ഇതിനോടനുബന്ധിച്ചു നടന്നു.



Main menu 2