1992 ലെ 73, 74 ഭരണഘടനാ ഭേദഗതികളെ തുടര്‍ന്ന് കേരളം ഭരണ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിക്കുകയും വികേന്ദ്രീകൃതാസൂത്രണത്തിലൂടെ അധികാര വികേന്ദ്രീകരണം സാക്ഷാത്കരിക്കുകയും ചെയ്തു. ആസൂത്രണാധികാരം, ഫണ്ട്, ഉദ്യോഗ സംവിധാനം എന്നിവ വികേന്ദ്രീകരിച്ച് പ്രാദേശിക സ്ഥാപനങ്ങളിലേക്ക് നല്കി വികസന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പ് തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിക്ഷിപ്തമാക്കി. ഇതിലൂടെ തദ്ദേശഭരണസ്ഥാപനങ്ങള്‍ പ്രാദേശിക വികസനത്തിന്റെ സിരാകേന്ദ്രങ്ങളായി മാറുകയും വിപുലമായ ഭരണസാമ്പത്തികാധികാരങ്ങള് ലഭിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ ചെയ്യേണ്ടുന്ന വികസന പദ്ധതികളുടെ എണ്ണവും വര്‍ദ്ധിച്ചു.