കൊച്ചി കോര്പ്പറേഷന് പരിധിയില്‍ 2 പുതിയ ഹോസ്പിറ്റല്‍ കിയോസ്കുകളും ,കോഴഞ്ചേരി ,കാളികാവ്, ഓങ്ങല്ലൂര്‍, വാണിയംകുളം എന്നീ പഞ്ചായത്തുകളില്‍ ഓരോ പുതിയ ഹോസ്പിറ്റല്‍ കിയോസ്കുകളും ജനുവരി 2013 ല്‍ പ്രവര്‍ത്തനക്ഷമമായി. ഫെബ്രുവരി ആദ്യവാര കണക്കനുസരിച്ച് കേരളത്തിലെ ആശുപത്രികളില്‍ നിന്നും രജിസ്ട്രേഷന് യൂണിറ്റുകളിലേക്ക് ജനന മരണ വിവരങ്ങള്‍ ഇലക്ട്രോണിക്കായി റിപ്പോര്‍ട്ട് ചെയ്യുന്ന കിയോസ്കുകളുടെ എണ്ണം ഇതോടെ 441 ആയി ഉയര്‍ന്നു