പരസ്പരം കൈകോര്‍ത്തുള്ള പ്രവര്‍ത്തനം, അതില്‍ത്തന്നെ നിതാന്ത ജാഗ്രതയും കഠിന പരിശ്രമവും. അതാണ് ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് 96.9% തുക വിനിയോഗിച്ച് ചേന്നംപള്ളിപ്പുറത്തിന് വിജയക്കൊടി നാട്ടാന്‍ കഴിഞ്ഞതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ശശികല. കഴിഞ്ഞ വര്‍ഷം പൊതു പട്ടികജാതി വിഭാഗങ്ങളില്‍ നൂറുശതമാനം തുക വിനിയോഗിച്ചതിന്റെ ചുവടുപിടിച്ചാണ് ഇത്തവണയും പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ അംഗീകാര പ്രക്രിയ പൂര്‍ത്തിയായത് ഡിസംബറില്‍ മാത്രമാണ്. പഞ്ചായത്ത് ഭരണ സമിതി, നിര്‍വഹണ ഉദ്യോഗസ്ഥര്‍ , ജീവനക്കാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് പിന്നീട് നടന്നത്.