തദ്ദേശ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ കേരളത്തിലെ ഇ-ഗവേണന്‍സ് മേഖലയില്‍ ചുവടുറപ്പിച്ച് മുന്നേറുന്ന ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് പുതിയ പദവി ലഭിച്ചിരിക്കയാണ്. കഴിഞ്ഞ 14 വര്‍ഷമായി ഒരു മിഷനായി പ്രവര്‍ത്തിച്ച് നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് ഇതിനോടകം 14ല്‍പരം സുപ്രധാന സോഫ്റ്റ് വെയറുകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിന്യസിച്ച് പ്രവര്ത്തനക്ഷമമാക്കിയിരിക്കയാണ്.