ഒരു ജില്ലയിലെ മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷന് റെക്കോര്‍ഡുകളും വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആഭ്യ ജില്ലയായി മലപ്പുറം. മലപ്പുറം ജില്ലയിലെ നൂറു ഗ്രാമ പഞ്ചായത്തുകളുടെ ജനന-മരണ വിവാഹ രജിസ്ട്രേഷന് മുന്‍കാല വിവരങ്ങളുടെ കമ്പ്യൂട്ടര്‍വല്‍കരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ജില്ലയിലെ ഏഴു നഗരസഭകളുടെയും ജനന മരണ മുന്‍കാല വിവരങ്ങളുടെ ഡിജിറ്റൈസെഷന് പൂര്‍ത്തിയാക്കി മലപ്പുറം മറ്റൊരു ചരിത്ര നേട്ടം കൈവരിച്ചിരിക്കയാണ്. നഗരസഭകളുടെ എട്ടേമുക്കാല് ലക്ഷം റെക്കോഡുകള്‍ ആണ് പരിശോധന പൂര്‍ത്തിയാക്കി ഡിജിറ്റല്‍ രൂപത്തില്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്.