Jump to Navigation

Archives

  • സുരേഖ വെബ് ആപ്ലിക്കേഷന്‍, സമഗ്ര മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം

    ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ച് പ്രവര്ത്ത‍ന പഥത്തിലെത്തിക്കുന്ന സുരേഖ  വെബ്  ആപ്ലിക്കേഷന്‍ , സമഗ്ര  മൊബൈല്‍ പ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം 31.03.2015 ഉച്ച കഴിഞ്ഞു 3മണിക്ക്  തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ്  ഗസ്റ്റ് ഹൗസില്‍ വച്ച്  ബഹു:പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി  ഡോ.എം.കെ മുനീര്‍  നിര്‍വഹിക്കും. ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എക്സിക്യൂട്ടീവ്  ഡയറക്ടര്‍ ശ്രീ സി പി സുരേഷ് കുമാര്‍  അധ്യക്ഷനായിരിക്കും

  • ഫ്രണ്ട് ഓഫീസ് സംവിധാനത്തില്‍ "സ്പര്‍ശ് "

    വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ "സ്പര്‍ശ് ". ഫ്രണ്ട് ഓഫീസ് സംവിധാനം പ്രായോഗിക തലത്തില്‍ സുതാര്യവും ചടുലവുമാക്കുന്നതിന് ഉപയോഗപ്രദമായ സാങ്കേതിക സംവിധാനമാണ് "സ്പര്‍ശ് " വഴി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള ഫയലിന്റെ തല്‍ സ്ഥിതി അറിയുന്നതിനും, ജനന മരണ വിവാഹ രജിസ്ട്രേഷന്‍ വിവരങ്ങള്‍ , വസ്തുനികുതി, ലൈസന്‍സ്, പെന്‍ഷന്‍ തുടങ്ങി പൊതു ജനത്തിന് അറിയാന്‍ അവകാശമുള്ള ഏതു വിവരവും ടച്ച്‌ സ്ക്രീന്‍ വഴി തദ്ദേശ സ്ഥാപനങ്ങള്‍ക്ക്‌ ലഭ്യമാക്കാവുന്നതാണ്.



Main menu 2