സ്മാര്‍ട്ട് ഫോണ്‍ എന്തിനാ? ഫെയ്സ്ബുക്കിലും വാട്സ്ആപ്പിലും ചാറ്റിങ്ങിനും ആശയവിനിമയങ്ങള്‍ക്കും മാത്രമല്ല ഇന്ന് സ്മാര്‍ട്ട് ഫോണിന്റെ ഉപയോഗം. അവയവം പോലെ മനുഷ്യനൊപ്പം സഞ്ചരിക്കുന്ന ഈ ഇലക്ട്രോണിക് ഉപകരണത്തിന്റെ സാധ്യതകള്‍ ജനോപകാരപ്രദമാക്കുന്നത് എങ്ങിനെയന്നെതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സമഗ്ര മൊബൈല്‍ ആപ്ലിക്കേഷനപ്പുറം ഇന്ത്യയില്‍ മികച്ച മറ്റൊരു മാതൃകയില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ചെടുത്ത സമഗ്രയെന്ന മൊബൈല്‍ ആപ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഡൌണ്‍ലോഡ് ചെയ്താല്‍ തദ്ദേശ സ്വയംഭരണസഥാപനങ്ങളുടെ വിവരങ്ങള്‍ ഇനി വിരല്‍തുമ്പിലാണ്.