പഞ്ചായത്തിന്റെ ദൈനം ദിന പ്രവര്‍ത്തനം സുതാര്യമാക്കുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ തല്‍ സ്ഥിതി അറിയുന്നതിന് മാവൂര്‍ പഞ്ചായത്തില്‍ ടച്ച് സ്ക്രീന്‍ സൗകര്യം നിലവില്‍ വന്നിരിക്കുന്നു .ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ സാങ്കേതിക സഹായത്തോടെ ഒരുക്കിയ ടച്ച് സ്ക്രീന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ശ്രീ എം കെ രാഘവന് എം പി നിര്വഹിക്കയുണ്ടായി