ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന ഡിജിറ്റല്‍ എക്സ്പോയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് സജ്ജീകരിച്ച സ്റ്റാള്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ശ്രി പി. പി.ബാലകിരണ്‍ സന്ദര്‍ശിച്ചു. “സമഗ്ര” ആന്ഡ്രോയീഡ് ആപ്ലിക്കേഷന്‍ ഐ കെ എം പ്രതിനിധി പരിചയപെടുത്തി. രണ്ടു ദിവസങ്ങളിലായി നടന്ന എക്സ്പോയില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് ഐ കെ എം വികസിപ്പിച്ച സേവനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്തിചേര്‍ന്നത്.