സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില രേഖപ്പെടുത്തുന്ന സമയത്ത് ഹാജരാകാത്ത വിദ്യാര്‍ത്ഥികളുടെ വിവരം അവരുടെ മാതാപിതാക്കളുടെ മൊബൈല്‍ ഫോണിലേക്ക് SMS വഴി അറിയിക്കുന്നതിനുള്ള സംവിധാനം ഐകെഎംന്റെ സഹായ ആപ്ലിക്കേഷന്‍ വഴി ഇരവിപേരൂര്‍ സ്കൂളില്‍ നടപ്പിലാക്കി. പ്രാരംഭത്തില്‍ അറ്റന്റന്‍സില്‍ തുടങ്ങി പിന്നീട് പഠന നിലവാരത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അടക്കം വിവിധ അറിയിപ്പുകള് മാതാപിതാക്കള്‍ക്ക് നല്കാന് സാധിക്കുന്ന സഹായ സ്കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിന്റെ ഉത്ഘാടനം ഡോ.ടി എന്‍ സീമ എം പി നിര്‍വഹിച്ചു