പഞ്ചായത്ത് ദിനാഘോഷത്തില്‍ ഐ.കെ.എം. സ്ഥാപിച്ച ടച്ച് സ്ക്രീന്‍ സംവിധാനം ശ്രദ്ധേയമായി . പ്രതിനിധികളുടെ താമസ സൗകര്യങ്ങളുടെ വിവരങ്ങള്‍ , അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിവരങ്ങള്‍, പ്രധാനപ്പെട്ട ഫോണ്‍നമ്പറുകള്‍, പ്രോഗ്രാം ഷെഡ്യുള്‍, ട്രെയിന്‍ സമയം, പ്രോഗ്രാമിന്റെ ഫോട്ടോകള്‍ ,കേരളത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങള്‍, രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജനന മരണ വിവാഹ ങ്ങളുടെ വിവരങ്ങള്‍ ,ക്ഷേമ പെന്‍ഷനുകളുടെ ഗുണഭോക്താക്കളുടെ വിവരങ്ങള്‍, പഞ്ചവല്‍സര പദ്ധതിയുടെ കണക്കുകള്‍ തുടങ്ങിയവ ടച്സ്ക്രീനില്‍ ലഭ്യമാക്കിയിരുന്നു.