കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ച സാമൂഹ്യ സുരക്ഷ പെന്ഷന് വിതരണം സുഗമവും സുതാര്യവും കാര്യക്ഷമവും ആയി പൂര്‍ത്തീകരിക്കുവാന്‍ സഹകരിച്ച ഇന്‍ഫര്‍മേഷന്‍ കേരള മിഷന് അഭിനന്ദനങ്ങള്‍. സംസ്ഥാനം മുഴുവന്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച പെന്ഷന് വിതരണത്തില്‍ പങ്കാളികളായ എല്ലാ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ജീവനക്കാരും പ്രത്യേക പ്രശംസക്ക് അര്‍ഹരായി. കണ്ണൂര്‍ ജില്ലാ തല അനുമോദന യോഗത്തിലാണ് മന്ത്രി ഇപി ജയരാജന് പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചത്.