Jump to Navigation

Archives

  • രാജാക്കാട്-യോഗ നടപടി ക്രമങ്ങള്‍ ഓണ്‍ലൈനില്‍

    ഇടുക്കി ജില്ലയിലെ രാജാക്കാട് ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍ക്ക് സകര്‍മ്മ സോഫ്ട് വെയര്‍ പരീശിലനം നല്‍കി. പരിശീലനത്തോടൊപ്പം മൊബൈല്‍ അപ്ലിക്കേഷനായ സമഗ്ര,പെതുജനങ്ങള്‍ ഉപയോഗിക്കുന്ന  സുരേഖ എന്നി വെബ് അപ്ളിക്കേഷനും ഭരണ സമിതി അംഗങ്ങള്‍ പരിചയപ്പെട്ടു. പരിശീലന സമയത്ത് തന്നെ ഭരണ സമിതി അംഗങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണുകളില്‍ സമഗ്ര അപ്ലിക്കേഷന് ഇന്‍സ്റ്റാള്‍   ചെയ്യുകയും ഐ.കെ.എം നല്‍കുന്ന വിവിധ സേവനങ്ങള്‍ എല്ലാ ജനപ്രതിനിധികളും പരിചയപ്പെടുകയും ചെയ്തു.

  • മലപ്പുറത്ത് വസ്തു നികുതി ഇ-പേയ്മെന്റ് പൂര്‍ണ്ണം

                        മലപ്പുറത്തുകാര്‍ക്ക് ഇനി പഞ്ചായത്തുകളില്‍ അടക്കേണ്ടതായ വസ്തു നികുതി ഇ-പേയ്മെന്റ് ആയി അടക്കാം. ഉടമാസ്ഥവകാശ സാക്ഷ്യപത്രത്തിനായി ഇനി പഞ്ചായത്തുകള്‍ കയറി ഇറങ്ങേണ്ടതില്ല. വസ്തുനികുതി പരിഷ്കരിച്ചതിന് ശേഷം സമ്പൂര്‍ണ്ണമായി  ഇ-പേയ്മെന്റ് വഴി അടക്കാവുന്ന സംവിധാനം മലപ്പുറം  ജില്ലയിയിലെ പഞ്ചായത്തുകളില്‍ പൂര്‍ണ്ണമായി. ജില്ലയിലെ 94 ഗ്രാമ പഞ്ചായത്തുകളില്‍ ഈ സൗകര്യം ഒരുക്കിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടെയാണ്. ഡി.ഡി.പിഓഫീസിന്റെയും പെര്‍ഫോര്‍മന്‍സ് യൂണിറ്റുകളുടെയും കഠിനപ്രയത്നത്തിന്റെ ഫലമായിട്ടാണ് ജില്ലക്ക് ഈ ലക്‌ഷ്യം നേടാനായത്.

  • സകര്‍മ സോഫ്റ്റ്‌വെയര്‍ ഓണ്‍ലൈന്‍ - മലപ്പുറം

    മലപ്പുറം ജില്ലയിലെ കാളികാവ് ബ്ലോക്ക്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ശ്രീമതി സലീന കെ കെ, താനൂര്‍ ബ്ലോക്ക്‌ ടെക്നിക്കല്‍ അസിസ്റ്റന്റ്‌ ശ്രീമതി വിചിത്ര കെ എന്‍ എന്നിവരെ ഇന്ന് മലപ്പുറത്ത് നടന്ന ഐ കെ എം ജില്ലാ തലയോഗത്തില്‍ അനുമോദിച്ചു. ശ്രീമതി സലീന കെ കെ കാളികാവ് ബ്ലോക്കിലെ ചുമതല വഹിക്കുന്ന ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും ഒരു ബ്ലോക്ക്‌ പഞ്ചായത്തിലും സകര്‍മ സോഫ്റ്റ്‌വെയര്‍ ഓണ്‍ലൈന്‍ ആക്കുന്നതിലും ഒമ്പത് ഗ്രാമപഞ്ചായത്തുകളിലും സഞ്ചയ – വസ്തുനികുതി ഇ-പേമെന്റ് സംവിധാനം സമ്പൂര്‍ണ്ണമാക്കി.



Main menu 2