ആസ്തി രജിസ്റ്ററുകളുടെ കമ്പ്യൂട്ടര്വല്ക്കരണവും സാംഖ്യയുമായുള്ള ഏകോപനവും
തദ്ദേശഭരണസ്ഥാപനങ്ങളിലെ ആസ്തി രജിസ്റ്ററുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സാംഖ്യ ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗുമായി യോജിപ്പിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് സ.ഉ.(കൈ)നം.212/2012/തസ്വഭവ, 06/08/2012-ല്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2012 മാര്‍ച്ച് 31 വരെ ആര്‍ജ്ജിച്ചിട്ടുള്ള ആസ്തികള്‍, എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള സചിത്ര സോഫ്റ്റ്വെയര് മുഖേന രേഖപ്പെടുത്തേണ്ടതാണ്. ആര്‍ജ്ജിക്കുന്നതിന് ചെലവായ തുക രേഖപ്പെടുത്തുന്നതിനും 2012 മാര്‍ച്ച് 31 വരെ ആര്‍ജ്ജിച്ചിട്ടുള്ളതും കൈവശമുള്ളതുമായ മുഴുവന്‍ ആസ്തികളുടെയും വിവരം സോഫ്റ്റ്വെയറില് രേഖപ്പെടുത്തുന്നതിനും, സാംഖ്യ അക്കൗണ്ടിംഗ്, സുലേഖ തുടങ്ങിയ സോഫ്റ്റ്വെയറുകളുമായി യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ ഐ.കെ.എം. സ്വീകരിച്ചു കഴിഞ്ഞു. ഇതിലേക്കാവശ്യമായ സോഫ്റ്റ്വെയര് തദ്ദേശഭരണസ്ഥാപനങ്ങളില്‍ വിന്യസിപ്പിച്ചിട്ടുണ്ട്. ആര്‍ജ്ജിച്ച വര്‍ഷവും, തുകയും രേഖപ്പെടുത്തുന്ന മുറയ്ക്ക് സോഫ്റ്റ്വെയര് തന്നെ തേയ്മാനം കണക്കാക്കി നിലവിലെ മൂല്യം കണക്കാക്കുന്നതാണ്. ആസ്തി രജിസ്റ്ററുകള്‍ ഇലക്ട്രോണിക്കായി തല്‍സമയം പുതുക്കുന്നതിനായി ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള സാംഖ്യ, സുലേഖ, സൂചിക തുടങ്ങിയ സോഫ്റ്റ്വെയറുകളുമായി ഏകോപിച്ചാണ് സചിത്ര സോഫ്റ്റ്വെയര് പ്രവര്‍ത്തിക്കുന്നത്.
- Log in to post comments
- 1421 reads