Jump to Navigation

എം-ഗവേണന്‍സ് കൂടുതല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക്

ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ അറിയിപ്പുകളും നവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവയ്പ് സംബന്ധമായ അറിയിപ്പുകളും ഫയല്‍ നീക്കങ്ങളുടെ നിജസ്ഥിതിയും എസ്.എം.എസ് -ആയി ബന്ധപ്പെട്ടവര്‍ക്ക് നല്‍കുന്നതിന് വേണ്ടി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ (ഐ.കെ.എം) പുതിയതായി ഉള്‍പ്പെടുത്തിയിട്ടുള്ള സംവിധാനം കൂടുതല്‍ തദ്ദേശഭരണസ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മുദാക്കല്‍ , ചെറുന്നിയൂര്‍ , അതിയന്നൂര്‍ , കിഴുവിലം, കാരക്കുറിശ്ശി, കൊഴിഞ്ഞാമ്പാറ, തൃക്കരിപ്പൂര്‍ , കട്ടപ്പന എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടെ 13 തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ കഴിഞ്ഞിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ എസ്.എം.എസ്, ഇ-ഫയലിംഗ് സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എല്‍ .എ കെ.അച്യുതന്‍ നിര്‍വ്വഹിച്ചു.



Main menu 2