ഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനം
തദ്ദേശഭരണസ്ഥാപനങ്ങളുടെ അധീനതയില്‍ പ്രവര്‍ത്തിച്ചു വരുന്ന സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില മാതാപിതാക്കള്‍ക്ക് എസ്.എം.എസിലൂടെയോ, ഇ-മെയിലിലൂടെയോ, വെബ്ബ്സൈറ്റിലൂടെ സെര്‍ച്ച് ചെയ്തോ ലഭ്യമാക്കാവുന്ന രീതിയിലുള്ള ڇഓട്ടോമാറ്റിക് സ്കൂള്‍ ഹാജര്‍ സംവിധാനംڈ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് (ഐ.കെ.എം) വികസിപ്പിച്ചു. പ്രസ്തുത സംവിധാനത്തിന്റെ ഉദ്ഘാടനം 2012 ആഗസ്റ്റ് 9-ന് ഐ.കെ.എം എക്സിക്യൂട്ടീവ് ചെയര്മാന് & ഡയറക്ടര്‍ ഡോ. എം.ഷംസുദ്ദീന് തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സകൂളില്‍ വെച്ച് നിര്‍വ്വഹിച്ചു.
സവിശേഷതകള്‍
- വെബ് സ്വതന്ത്ര സോഫ്റ്റ്വെയര് അധിഷ്ഠിതം
- സ്റ്റേറ്റ് എം-ഗവേര്‍ണന്‍സ് ഗേറ്റ്വേയിലൂടെ എസ്.എം.എസ് സംവിധാനം.
- എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഉപയോഗിക്കാവുന്നതാണ്
- സ്കൂളിന്റെ വിവരങ്ങള്‍, അദ്ധ്യാപകരുടെ (ഉപയോക്താക്കള്‍) വിവരങ്ങള്‍, അദ്ധ്യയന വര്‍ഷം, സ്കൂള്‍ ഡിവിഷനുകളുടെ വിവരങ്ങള്‍, വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില, വിദ്യാര്‍ത്ഥികളുടെ എണ്ണം, വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ഡിവിഷനില്‍ വരുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്താം.
- ഹാജരല്ലാത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങളും, പ്രധാന സന്ദേശങ്ങളും എസ്.എം.എസ്-ലൂടെ രക്ഷകര്‍ത്താക്കളെ അറിയിക്കുന്നതിനുള്ള സംവിധാനം.
- വിദ്യാര്‍ത്ഥികളുടെ ഹാജര്‍ സ്റ്റേറ്റ്മെന്റ്
- Log in to post comments
- 856 reads