Jump to Navigation

കാസര്‍കോട് നഗരസഭയില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റിലൂടെ

കാസര്‍കോട് നഗരസഭയിലെ നഗരസഭ കമ്പ്യൂട്ടര്‍വല്‍കരണത്തിന്‍റെ ഭാഗമായി വസ്തു നികുതി അടച്ചവര്‍ക്ക് അവരുടെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇന്‍റര്‍നെറ്റ് വഴി ഓണ്‍ലൈനായി 24 മണിക്കൂറും ഒഴിവു ദിവസങ്ങളിലും ലഭ്യമാക്കുന്നു. കാസര്‍കോട് നഗരസഭ വെബ് സൈറ്റായ ംംം.സമമെൃമഴീറാൗിശരശുമഹശ്യേ.ശി നിന്നോ, ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റ് വഴിയോ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് എടുക്കാവുന്നതാണ്. ഈ സര്‍ട്ടിഫിക്കറ്റ് റേഷന്‍കാര്‍ഡ്, ബാങ്ക്, ബി.പി.എല്‍, കെ.എസ്.ഇ.ബി, കെ.ഡബ്ല്യു.എ, ഗ്യാസ് കണക്ഷന്‍, സകൂള്‍, വില്ലേജ് ഓഫീസ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം. ഇതിന്‍റെ ഔപചാരികമായ ഉദ്ഘാടനം 2012 ജൂണ്‍ 21 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നഗരസഭാ ഓഫീസില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. ടി. ഇ. അബ്ദുള്ള നിര്‍വ്വഹിച്ചു.



Main menu 2