Jump to Navigation

കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്തില്‍ ഇ-ഫയലിംഗ് സംവിധാനം നിലവില്‍ വന്നു.

കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്ത് നവംബര്‍ ഒന്നുമുതല്‍ ഇ-ഗ്രാമപഞ്ചായത്തായി മാറുന്നു.ഇ-ഫയലിംഗും എസ്.എം.എസ് അലര്‍ട്ടും നടപ്പിലാക്കുന്ന പാലക്കാട് ജില്ലയിലെ ആദ്യത്തെ പഞ്ചായത്തായി മാറുകയാണ് കൊഴിഞ്ഞാമ്പാറ. കമ്പ്യൂട്ടര്‍വല്‍ക്കരണത്തിന്‍റെ ഉദ്ഘാടനം കെ.അച്യുതന്‍ എം.എല്‍എ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്  കെ.എസ്. തണികാചലം അധ്യക്ഷത വഹിച്ചു. വിവാഹം രജിസ്റ്റര്‍ചെയ്യുന്നതിന് ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടറോ അക്ഷയകേന്ദ്രത്തിന്റെ സേവനമോ വധൂവരന്മാര്‍ക്ക് ഉപയോഗപ്പെടുത്താം.വധൂവരന്മാര്‍ പഞ്ചായത്തോഫീസിലെത്തി രജിസ്റ്ററില്‍ ഒപ്പുവെച്ച് വിവാഹരജിസ്‌ട്രേഷന്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ മൊബൈല്‍ഫോണില്‍ ഈ സന്ദേശം എസ്.എം.എസ്. ആയി ലഭിക്കും. പഞ്ചായത്തോഫീസില്‍നിന്നോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടറില്‍നിന്നോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇതിനായി www.cr.Isgkerala.gov.in എന്ന വെബ്‌സൈറ്റിന്റെ സേവനം ലഭ്യമാകും. ജനനം രജിസ്റ്റര്‍ചെയ്ത വിവരവും കുഞ്ഞിനുനല്‍കേണ്ട പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കേണ്ടത്  ഓര്‍മപ്പെടുത്തുന്ന അറിയിപ്പും എസ്.എം.എസ് വഴി അപേക്ഷകന്റെ മൊബൈല്‍ഫോണില്‍ ലഭ്യമാകുന്ന സൗകര്യവും ഏര്‍പ്പെടുത്തി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. വിവാഹരജിസ്‌ട്രേഷന്‍, ജനന-മരണ രജിസ്‌ട്രേഷന്‍, അക്കൗണ്ടിങ് സംവിധാനം, ഫ്രണ്ട്ഓഫീസ് സംവിധാനം എന്നിവ കമ്പ്യൂട്ടര്‍വത്കരിച്ചാണ്  ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്.



Main menu 2