Jump to Navigation

ചെറുന്നിയൂര്‍ പഞ്ചായത്തില്‍ അപേക്ഷകര്‍ക്ക് ഇനി മുതല്‍ എസ്.എം.എസ് അലെര്‍ട്ട്

അപേക്ഷകളുടെ രജിസ്ട്രേഷനും നടപടികളുമടങ്ങുന്ന മെസേജ് അപേക്ഷകരുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്ന സംവിധാനം ഐ.കെ.എം -ന്‍റെ സഹകരണത്തോടെ ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ വന്നു. ഈ സംവിധാനത്തോടൊപ്പം പഞ്ചായത്തില്‍ അപേക്ഷകളുടെ ഇ-ഫയലിങ്ങും ഏര്‍പ്പെടുത്തിട്ടുണ്ട്. ഇ-ഫയലിംഗിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ദിവസം ലഭിക്കുന്ന മെസേജിന്‍റെ അടിസ്ഥാനത്തില്‍, യഥാര്‍ത്ഥ രേഖകളുമായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സെക്രട്ടറിയുടെ മുന്നില്‍ ഒപ്പിട്ടു പോകാന്‍ കഴിയുന്നതാണ്.  അക്ഷയ സെന്‍ററുകള്‍, ഇന്‍റര്‍നെറ്റ് കഫേകള്‍, നെറ്റ് സൗകര്യമുള്ള സ്വന്തം കമ്പ്യൂട്ടറുകള്‍ എന്നിവിടങ്ങളിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്നതാണ്. സൂചിക (ഫയല്‍ ട്രാക്കിംഗ്) ആപ്ലിക്കേഷനിലൂടെ അപേക്ഷകളിന്‍മേലുള്ള തീരുമാനം, അപേക്ഷകളിലെ പോരായ്മകള്‍ എന്നിവ അപേക്ഷകനെ എസ്.എം.എസ് സന്ദേശത്തിലൂടെ അറിയിക്കുന്നതിനുള്ള  സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതികളുട ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഉഷാകുമാരി നിര്‍വഹിച്ചു.



Main menu 2