Jump to Navigation

ജനന രജിസ്ട്രേഷന്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂള്‍ - എസ്.എം.എസ് അലര്‍ട്ടിലൂടെ

തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍റേയും ആശുപത്രികളുടേയും സഹായത്തോടെ ഐ.കെ.എമ്മിന്‍റെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നടപ്പാക്കുന്നത്.  ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങളും നവജാത ശിശുക്കളുടെ  പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധമായ വിവരങ്ങളും മൊബൈല്‍ ഫോണ്‍ എസ്.എം.എസിലൂടെ നല്‍കുന്നതിനുള്ള സംവിധാനം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സോഫ്റ്റ്വെയര്‍ നഗരസഭകളിലും ആശുപത്രികളിലും വിന്യസിച്ചിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ മൊബൈല്‍ നമ്പര്‍ ഇതില്‍ രേഖപ്പെടുത്താന്‍ കഴിയുന്നതാണ്.  രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിവരങ്ങള്‍ ഡാറ്റാ സെന്‍ററിലേക്ക് അപ്ലോഡ് ചെയ്യുന്ന മുറയ്ക്ക് തന്നിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് രജിസ്ട്രേഷന്‍ സംബന്ധമായ വിവരങ്ങള്‍ എസ്.എം.എസ്. ആയി ലഭ്യമാക്കുന്നതാണ്.  ജനനം റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് നവജാത ശിശുക്കളുടെ പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധമായ ഓര്‍മ്മിപ്പിക്കലുകള്‍ക്കായി 6 എസ്.എം.എസ്. സന്ദേശങ്ങള്‍ കൂടി അതിലേക്കുള്ള നിശ്ചിത സമയങ്ങളില്‍ സോഫ്റ്റ്വെയര്‍ വഴിയായി അയയ്ക്കുന്നതാണ്.   ആരോഗ്യസംബന്ധമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആസൂത്രണവും  തദ്ദേശഭരണവകുപ്പും ആരോഗ്യവകുപ്പും ഒത്തുചേര്‍ന്ന് വിവരസാങ്കേതികവിദ്യയുടെ പ്രയോജനം ഉള്‍ക്കൊണ്ട്, ആരോഗ്യ സംബന്ധമായ സ്ഥിതി വിവരങ്ങള്‍ പരസ്പരം കൈമാറി നടപ്പിലാക്കുന്നതിലൂടെ ഈ രംഗത്ത് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാത്യകയാകുന്നതാണ്. ജനന-മരണ രജിസ്ട്രേഷന്‍ പ്രവര്‍ത്തനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും തദ്ദേശഭരണസ്ഥാപനങ്ങളും (രജിസ്ട്രേഷന്‍ യൂണിറ്റുകള്‍) സംസ്ഥാന ഡാറ്റ സെന്‍ററും തമ്മിലുള്ള കണക്ടിവിറ്റി പൂര്‍ത്തിയായിട്ടുള്ളതു കൊണ്ടും സംസ്ഥാനത്ത് ജനിക്കുന്ന 5.5 ലക്ഷം നവജാത ശിശുക്കളുടെ കുടുംബങ്ങള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നു.



Main menu 2