Jump to Navigation

തദ്ദേശഭരണസ്ഥാപനങ്ങള്‍ ഇ-ഗവേണന്‍സ്, എം-ഗവേണന്‍സ് പാതയില്‍

വിവരസാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനങ്ങളില്‍ല്‍പ്രയോജനപ്പെടുത്തി ജനങ്ങളില്‍ ‍എത്തിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ് ഐ.കെ.എം. പൊതുജനങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ലഭിക്കത്തക്ക രീതിയിലുള്ള വിവിധ സോഫ്റ്റ്വെയറുകള്‍ വികസിപ്പിക്കുന്നതിനും, ഭരണപരവും മറ്റുമായ ആവശ്യങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച വിവരങ്ങള്‍ വെബ്സൈറ്റ് വഴി ലഭ്യമാക്കുന്നതിനും ഐ.കെ.എം-ന് ഇക്കാലയളവിനുള്ളില്‍ല്‍സാധിച്ചിട്ടുണ്ട്.

ഐ.കെ.എം വികസിപ്പിച്ചിട്ടുള്ള പ്രധാന ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍

സേവന (സിവില്‍ രജിസ്ട്രേഷന്‍) ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍  നടത്തുന്നതിനും  സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുമുള്ള പാക്കേജ് www.cr.lsgkerala.gov.in
സുലേഖ പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി നിര്‍വ്വഹണം, പദ്ധതി പുരോഗതി  രേഖപ്പെടുത്തല്‍ല്‍എന്നിവയ്ക്കുള്ള ആപ്ലിക്കേഷന്‍ www.plan.lsgkerala.gov.in
സേവന (പെന്‍ഷന്‍) ഇലക്ട്രോണിക് മണിയോര്‍ഡര്‍ സംവിധാനത്തിലൂടെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണം നടത്തുന്നതിനുള്ള ആപ്ലിക്കേഷന്‍. www.welfarepension.lsgkerala.gov.in
സഞ്ചയ ഇ-പേയ്മെന്‍റ്, എസ് എം എസ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി റവന്യു കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ www.tax.lsgkerala.gov.in
സാംഖ്യ അക്രൂവല്‍ല്‍അടിസ്ഥാനമാക്കിയുള്ള ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ www.finance.lsgkerala.gov.in
സ്ഥാപന ജീവനക്കാരുടെ സേവന വേതന വിശദാംശങ്ങള്‍
സുഗമ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍
സൂചിക ഫ്രണ്ട് ഓഫീസ് സംവിധാനം വഴി ലഭ്യമാകുന്നതും ഓഫീസിനകത്ത് തീര്‍പ്പ് കല്‍പ്പിക്കുന്നതുമായ ഫയലുകളുടെ നീക്കം രേഖപ്പെടുത്തുന്നതിനും ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെ ഫയലുകളുടെ നിജസ്ഥിതി പൊതുജനങ്ങള്‍ക്ക് അറിയുവാനുമുള്ള ആപ്ലിക്കേഷന്‍ www.filetracking.lsgkerala.gov.in
സങ്കേതം കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍ (KMBR & KPBR)
സംവേദിത തദ്ദേശഭരണസ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള പാക്കേജ് www.lsgkerala.gov.in
   
സകര്‍മ്മ കൗണ്‍സില്‍/കമ്മിറ്റികളുടെ കാര്യപരിപാടികള്‍, തീരുമാനങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍
സഞ്ചിത പഞ്ചായത്ത് രാജ്-മുനിസിപ്പല്‍ല്‍നിയമങ്ങള്‍, ചട്ടങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവയടങ്ങിയ ഇലക്ട്രോണിക് വിജ്ഞാന കോശം
സചിത്ര (ജി.ഐ.എസ്) തദ്ദേശഭരണസ്ഥാപനങ്ങളുടെ ഭൂപടങ്ങള്‍, വാര്‍ഡ് മാപ്പുകള്‍ എന്നിവയടങ്ങിയ ഭൂപട വ്യൂഹം തയ്യാറാക്കുന്നതിനുള്ള ആപ്ലിക്കേഷന്‍ www.gis.lsgkerala.gov.in
സചിത്ര (അസറ്റ്) തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആസ്തി വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള ആപ്ലിക്കേഷന്‍
സാമൂഹ്യ സാമൂഹ്യ സാമ്പത്തിക വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരവിവര സഞ്ചയം കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍
സുഭദ്ര ബഡ്ജറ്റ്, സാമ്പത്തിക കാര്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ആപ്ലിക്കേഷന്‍
സാഫല്യ പ്രാദേശിക മാനവവിഭവശേഷി മാനേജ്മെന്‍റിനുള്ള ആപ്ലിക്കേഷന്‍

 



Main menu 2