Jump to Navigation

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി നല്‍കുന്നതിനുള്ള സംവിധാനത്തിന്‍റേയും ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സാധ്യമാക്കിയതിന്‍റേയും ഉദ്ഘാടനം

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം, അംഗീകാരം, നിര്‍വ്വഹണം, പുരോഗതി രേഖപ്പെടുത്തല്‍ തുടങ്ങിയ മുഴുവന്‍ പ്രക്രിയകളും ഈ വര്‍ഷം മുതല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സുലേഖ സോഫ്റ്റ്വെയര്‍ വഴി പൂര്‍ണ്ണമായും ഓണ്‍ലൈനായി (www.plan.lsgkerala.gov.in) സാധ്യമാകുന്നതിന്‍റെയും,  സംസ്ഥാനത്തെ തദ്ദേശഭരണ സ്ഥാപനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ  സ്ഥാപിക്കുന്നതിന്‍റെയും ഉദ്ഘാടനം ബഹു. പഞ്ചായത്ത്-സാമൂഹ്യ സുരക്ഷാ മന്ത്രി ഡോ.എം.കെ മുനീര്‍ 2012 സെപ്റ്റംബര്‍ 20 ന് വൈകുന്നേരം 3.30 ന് സെക്രട്ടറിയേറ്റ് പി ആര്‍ ചേമ്പറില്‍ വെച്ച് നിര്‍വ്വഹിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ബി.എസ്.എന്‍.എല്ലിന്‍റെ സഹായത്തോടെയാണ് ഡിജിറ്റല്‍ സൂപ്പര്‍ ഹൈവേ സാധ്യമാക്കിയത്. എത്ര വിപുലമായ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ കൈമാറ്റം ചെയ്യാന്‍ കഴിയുന്ന വിര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് (VPN) അധിഷ്ഠിതമായ ബ്രോഡ്ബാന്‍ഡ് സംവിധാനമാണ് ഇപ്രകാരം പ്രവര്‍ത്തനസജ്ജമായത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇത്തരമൊരു ശൃംഖല സ്ഥാപിതമാവുന്നത്.  ڇഡിജിറ്റല്‍ സൂപ്പര്‍ ഹൈവേڈ സ്ഥാപിതമായതോടെ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍, വിവിധ ടാക്സുകള്‍, ലൈസന്‍സുകള്‍, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, തുടങ്ങിയവയ്ക്കുള്ള നിലവിലുള്ള ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ പൂര്‍ണ്ണമായും വെബധിഷ്ഠിതമാക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇതോടെ കേരളത്തിലെ തദ്ദേശഭരണസ്ഥാപനങ്ങളിലെ സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വല്‍ക്കരണം യാഥാര്‍ത്ഥ്യമാകുന്നതിന് കളമൊരുങ്ങി.

Minister launching Sulekha web application



Main menu 2