മന്ത്രി ഡോ. എം.കെ. മുനീര്‍ ഐ.കെ.എം. സന്ദര്‍ശിച്ചു

2013 ജനുവരി 11 ന് രാവിലെ പഞ്ചായത്ത് സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി ഡോ.എം.കെ മുനീര്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് ഓഫീസ് സന്ദര്ശിക്കയുണ്ടായി. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന് എക്സിക്യൂട്ടീവ് ചെയര്മാന് & ഡയറക്ടര്‍ ഡോ.എം ഷംസുദ്ദീന് , ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീ അജിത് കുമാര്‍ എം.പി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ എല്ലാ ജീവനക്കാരും ചേര്‍ന്ന് മന്ത്രിക്ക് ഹൃദ്യമായ സ്വീകരണം നല്കി. സ്വീകരണ ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായസഹകരണവും വാഗ്ദാനം ചെയ്യുകയുണ്ടായി. പന്ത്രണ്ടാം പഞ്ചവല്‍സര പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സുലേഖ ആപ്ലിക്കേഷന്‍ വഴി വാര്‍ഷിക പദ്ധതികള്‍ സുതാര്യമായി ക്രോഡീകരിക്കുന്നതിന് സാധ്യമായതില്‍ മന്ത്രി അഭിനന്ദനം രേഖപ്പെടുത്തിയതോടൊപ്പം സാംഖ്യ, സേവന എന്നിവ ഉള്‍പ്പടെയുള്ള മറ്റു ആപ്ലിക്കേഷനുകളുടെ സാധ്യതകളും വളരെ വലുതാണ് എന്ന് അദ്ദേഹം എടുത്തു പറയുകയുണ്ടായി.
- Log in to post comments
- 909 reads