വസ്തു നികുതിയും ഇ-പേയ്മെന്റും
കേരളത്തിലെ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും ഈടാക്കുന്ന വിവിധ ഇനം നികുതികളും, ലൈസന്‍സുകളും, ഫീസുകളും സുഗമമായും കാര്യക്ഷമമായും കൈകാര്യം ചെയ്യുന്നതിന് നിലിവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് വികസിപ്പിച്ച് വിന്യസിച്ച് പ്രവര്ത്തനക്ഷമമാക്കിയിട്ടുള്ളതാണ് ڇസഞ്ചയڈ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്. തദ്ദേശസ്വയംഭരണ വകുപ്പിന്റെ വെബ്സൈറ്റിലൂടെ പൊതുജനങ്ങള്‍ക്കും, ഡയറക്ടറേറ്റ് തുടങ്ങിയ സംസ്ഥാന തലത്തിലുള്ള ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും വിവിധ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വീക്ഷിക്കുന്നതിനും മോണിട്ടര്‍ ചെയ്യുന്നതിനും ഇതിലൂടെ സാധ്യമാണ്. നികുതികളുടെയും ഫീസുകളുടേയും അസസ്സ്മെന്റ് വിവരങ്ങള്‍, ഡിമാന്റ് വിവരങ്ങള്‍, കളക്ഷന്‍ വിവരങ്ങള്‍, ലൈസന്‍സ്, രജിസ്ട്രേഷന് സംബന്ധിച്ച സേവനങ്ങള്‍ എന്നിവയാണ് സഞ്ചയയിലൂടെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത്. ഇതോടൊപ്പം തന്നെ അക്കൗണ്ടിങ്ങിനായി ഉപയോഗിക്കുന്ന സാംഖ്യ ഡബിള്‍ എന്‍ട്രി ആപ്ലിക്കേഷനിലേക്ക് ആവശ്യമായ ഡിമാന്റ് വിവരങ്ങള്‍ നല്കുവാനും, അവയില്‍ നിന്നും ലഭിക്കുന്ന കളക്ഷന്‍ വിവരങ്ങള്‍ തത്സമയം ഡിമാന്റില്‍ കുറവു വരുത്തി ഡി.സി.ബി. റിപ്പോര്‍ട്ടുകള്‍, കുടിശ്ശിക റിപ്പോര്‍ട്ടുകള്‍ എന്നിവ തയ്യാറാക്കുന്നതിനും കഴിയുന്നു.
തദ്ദേശഭരണസ്ഥാപനങ്ങളിലെ ക്യാഷ് കൗണ്ടറിലും ഔട്ട് ഡോര്‍ കളക്ഷന്‍ മുഖേനയും ജില്ലാ കേന്ദ്രങ്ങളിലെ ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ മുഖേനയും മാത്രമാണ് നിലവില്‍ പൊതുജനങ്ങള്‍ക്ക് നികുതികളും ഫീസുകളും ഒടുക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇതിനോടൊപ്പം തന്നെ സാങ്കേതികവിദ്യയുടെ വളര്‍ച്ചയുടെ ഭാഗമായി നിലിവില്‍ വന്ന ഇ-പെയ്മെന്റ് (ക്രെഡിറ്റ് കാര്‍ഡ്/ ഡെബിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് പെയ്മന്റ്) രീതിയിലൂടെയും, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യാ പോസ്റ്റ് അഥവാ പോസ്റ്റാഫീസുകളിലൂടെയും പണം ഒടുക്കുവാന്‍ സാധിച്ചാല്‍ അത് പൊതുജനത്തിന് തദ്ദേശഭരണസ്ഥാപനത്തില്‍ പോകാതെ തന്നെ അവരവരുടെ സൗകര്യം അനുസരിച്ച് നികുതി ഒടുക്കുന്നതിന് സഹായകരമാകും.
2011-ഫെബ്രുവരി 22-ാം തീയതി മുതല്‍ തിരുവനന്തപുരം നഗരസഭയിലെ വസ്തു നികുതി ഇ-പെയ്മെന്റ് മുഖേന വെബ്സൈറ്റിലൂടെ (www.corporationoftrivandrum.in) അടച്ചു വരുന്നു. ഇപ്പോള്‍ കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളിലും കാസര്‍ഗോഡ്, ഒറ്റപ്പാലം നഗരസഭകളിലും, കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലും ഈ സംവിധാനം നിലവിലുണ്ട്. ഇതുകൂടാതെ https://www.tax.lsgkerala.gov.in എന്ന വെബ്സൈറ്റിലൂടെയും ഇ-പെയ്മെന്റ്, ഇ-ഫയിലിംഗ് എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. കേരളത്തിലെ കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ആയിരത്തോളം പോസ്റ്റാഫീസുകള്‍ വഴി തദ്ദേശഭരണസ്ഥാപനങ്ങളിലെ നികുതികളും ഫീസുകളും സ്വീകരിക്കുന്നതിനായി പോസ്റ്റല്‍ വകുപ്പിന്റെ കേരളാ സര്‍ക്കിളും തദ്ദേശഭരണ വകുപ്പുമായി ഒരു ധാരണാ പത്രത്തില്‍ ഒപ്പുവച്ചു. ആയത് ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രാവര്‍ത്തികമാകുമെന്ന് കരുതുന്നു. പൊതുജനങ്ങള്‍ക്ക് നികുതി ഒടുക്കുന്നതിന് വിപുലമായ സൗകര്യം ഇതിലൂടെ സാധ്യമാകുന്നതുമാണ്.
സഞ്ചയ സ്യൂട്ടില്‍ ഉള്‍പ്പെടുന്ന മൊഡ്യൂളുകള്‍ ചുവടെ വിവരിക്കുന്നു. കേരളാ പഞ്ചായത്ത്രാജ് ആക്ടും, കേരളാ മുനിസിപ്പാലിറ്റി ആക്റ്റും ചട്ടങ്ങളും അനുസരിച്ചാണ് സഞ്ചയയുടെ വിവിധ മൊഡ്യൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
എല്‍.ബി. മൊഡ്യൂള്‍
തദ്ദേശഭരണസ്ഥാപനത്തിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കൈകാര്യം ചെയ്യുന്നതിനുള്ള മൊഡ്യൂള്‍. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ക്ലാര്‍ക്ക്, സൂപ്രണ്ട്, സെക്രട്ടറി, തെരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികള്‍ തുടങ്ങിയവരാണ് ഈ മൊഡ്യൂളിന്റെ പ്രധാന ഉപയോക്താക്കള്‍.
സഞ്ചയയിലൂടെ തയ്യാറാക്കാന്‍ സാധിക്കുന്ന ചില പ്രധാന പ്രവര്‍ത്തനങ്ങള്‍
- വസ്തു നികുതി - വാര്‍ഷിക വാടക മൂല്യം അനുസരിച്ചോ, കെട്ടിട വിസ്തീര്‍ണ്ണം അനിസരിച്ചോ നികുതി നിര്‍ണ്ണയിക്കല്‍, പിരിവ്, കുടിശ്ശക കണക്കാക്കല്‍ മുതലായവ.
- തൊഴില്‍ നികുതി - സ്ഥാപനങ്ങള്‍/തൊഴിലാളികള്‍ എന്നിവരുടെ നികുതി നിര്‍ണ്ണയം, പിരിവ്, കുടിശ്ശിക കണക്കാക്കല്‍ തുടങ്ങിയവ
- കെട്ടിടങ്ങള്‍/ഭൂമി - വാടക ലേല വ്യവസ്ഥ പ്രകാരം പ്രതിമാസ തുക തയ്യാറാക്കല്‍, പിരിവ്, കുടിശ്ശിക കണക്കാക്കല്‍ തുടങ്ങിയവ
- പരസ്യ നികുതി - പരസ്യനികുതി ഡിമാന്റ്, പിരിവ് തുടങ്ങിയവ
- ഡി ആന്റ് ഒ ലൈസന്‍സും സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും - ഡി ആന്റ് ഒ ലൈസന്‍സ് അപേക്ഷ, ഡിമാന്റ്, കളക്ഷന്‍, ലൈസന്‍സ് നല്കല്, സ്ഥാപനങ്ങളുടെ രജിസ്ട്രേഷനും പുതുക്കലും തുടങ്ങിയവ
വെബ് മൊഡ്യൂള്‍
തദ്ദേശസ്വയംഭരണവകുപ്പിന്റെ പ്രധാന വെബ് സര്‍വ്വറില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊഡ്യൂള്‍ നികുതികളുടേയും, ലൈസന്‍സുകളുടേയും വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനും അപേക്ഷകള്‍ ഡിജിറ്റലായി സമര്‍പ്പിക്കുവാനും, നികുതികള്‍ ഇ-പെയ്മെന്റ് മുഖേന ഒടുക്കുവാനും സഹായിക്കുന്നു. ഡിമാന്റും പണം ഒടുക്കിയ വിവരങ്ങളും അപേക്ഷയുടെ അവസ്ഥയും ഇ-മെയിലായും മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്.ആയും അറിയിക്കുന്നു. അതോടൊപ്പം വിവിധതരം സംസ്ഥാനതലത്തില്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ടുകളും ലഭ്യമാണ്. ഇതിനായി വുേേെ://ംംം.മേഃ.ഹഴെസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ സന്ദര്‍ശിക്കുക.
സിംക്രണൈസിങ് മൊഡ്യൂള്‍
തദ്ദേശഭരണസ്ഥാപനത്തിലെ ജീവനക്കാര്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ ആവശ്യമുള്ളവ മാത്രം സ്റ്റേറ്റ് ഡേറ്റാ സെന്ററിലേക്ക് എത്തിക്കുവാനും, വെബ്സൈറ്റിലൂടെ പൊതു ജനങ്ങള്‍ സമര്‍പ്പിക്കുന്ന അപേക്ഷകളും ഇ-പെയ്മെന്റ്, പോസ്റ്റാഫീസ്, ഫ്രണ്ട്സ്, ബാങ്ക് വഴി ഒടുക്കുന്ന നികുതിയുടെ വിവരങ്ങള്‍ ഡേറ്റാ സെന്ററില്‍ നിന്നും തിരിച്ച് അതാത് ലോക്കല്‍ ബോഡിയിലേക്ക് എത്തിക്കുന്നതിനുമായി ഉപയോഗിക്കുന്ന മൊഡ്യൂള്‍
പോസ്റ്റാഫീസ് മൊഡ്യൂള്‍
തദ്ദേശഭരണസ്ഥാപനങ്ങളുടെ നികുതികള്‍, ഫീസുകള്‍ തുടങ്ങിയവ കേരളത്തിലെ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ച പോസ്റ്റാഫീസുകളിലൂടെ സ്വീകരിക്കുന്ന തിനാവശ്യമായ മൊഡ്യൂള്‍. കേരളാ പോസ്റ്റല്‍ സര്‍ക്കിളിലുള്ള പോസ്റ്റാഫീസ് ജീവനക്കാരാണ് ഇതിന്റെ ഉപയോക്താക്കള്‍. ഇതിലൂടെ കിട്ടുന്ന തുക അതാത് തദ്ദേശഭരണസ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അവര്‍ തന്നെ നേരിട്ട് നിക്ഷേപിക്കുന്നതാണ്. അവയുടെ ഡിമാന്റ് സഞ്ചയയില്‍ വരവ് വയ്ക്കുകയും, വരവിന്റെ വിവരങ്ങള്‍ അക്കൗണ്ടിംഗ് സോഫ്റ്റ്വെയറായ സാംഖ്യയില്‍ രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഔട്ട് ഡോര്‍ കളക്ഷന്‍ വേണ്ടിയുള്ള ഹാന്‍ഡ് ഡിവൈസ്
ഔട്ട് ഡോര്‍ കളക്ഷന്‍ നിര്‍വ്വഹിക്കുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈയ്യില്‍ കൊണ്ടു നടക്കാവുന്ന കമ്പ്യൂട്ടര്‍ (പ്രിന്റര്‍ ഉള്‍പ്പെടെ) സംവിധാനമാണ് ഇത്. കളക്ഷന്‍ പോകുന്നതിനു മുമ്പ് പ്രസ്തുത വാര്‍ഡിലെ ഡിമാന്റ് ഈ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നു. വാര്‍ഡ് നമ്പരും ഡോര്‍ നമ്പരും നല്കിയാല് ഉടമസ്ഥന്റെ പേരും അടക്കേണ്ടുന്ന തുകയും ലഭ്യമാവും. അവയ്ക്കുള്ള രസീത് ഉടനടി പ്രിന്റ് ചെയ്ത് നല്‍കാവുന്നതാണ്. ഓഫീസിലെത്തി പ്രധാന കമ്പ്യൂട്ടറിലേക്ക് അതാത് ദിവസത്തെ കളക്ഷന്‍ വിവരങ്ങള്‍ ട്രാന്‍സ്ഫര്‍ ചെയ്യണം. ഡിമാന്റ് പോസ്റ്റിംഗ്, കളക്ഷന്‍ വിവരങ്ങള്‍ സാംഖ്യയിലേക്ക് നല്കല് എന്നീ പ്രവര്‍ത്തികള്‍ ഈ സംവിധാനത്തിലൂടെ സുഗമമാവും.
ഇവയ്ക്ക് പുറമേ നികുതി ഒടുക്കുന്നതിന് ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വിവരം ഓണ്‍ലൈനായി നല്‍കുന്നതിനുള്ള മൊഡ്യൂള്‍ തിരുവനന്തപുരം, കൊല്ലം ജില്ലാതല ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇതുകൂടാതെ തദ്ദേശഭരണസ്ഥാപനത്തില്‍ സ്ഥിതിചെയ്യുന്ന ടച്ച് സ്ക്രീന്‍ കിയോസ്ക്ക് സൗകര്യത്തിലൂടെയും, കേരളത്തിന്റെ പ്രധാന സ്ഥാപനങ്ങളിലോ സ്ഥലങ്ങളിലോ കെല്‍ട്രോണിന്റെ സഹായത്തോടെ വിന്യസിച്ചിരിക്കുന്ന ڇസ്പര്‍ശ്ڈ എന്ന ടച്ച് സ്ക്രീന്‍ സൗകര്യത്തിലൂടെയും പൊതുജന ങ്ങള്‍ക്ക് വസ്തുനികുതി വിവരങ്ങള്‍, ഡിമാന്റ് വിവരങ്ങള്‍ എന്നിവ അറിയുവാന്‍ സാധിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുത്ത ശാഖകളിലൂടെയും അവരുടെ തന്നെ ഓണ്‍ലൈന്‍ വെബ്സൈറ്റിലൂടെയും ശരീഹഹലരേ എന്ന സംവിധാനത്തിലൂടെ നികുതി അടയ്ക്കുവാനുള്ള പദ്ധതി പരിഗണനയിലാണ്.
മേല്‍പ്പറഞ്ഞ സൗകര്യങ്ങള്‍ സഞ്ചയ സോഫ്റ്റ്വെയര് വിന്യസിച്ച് പ്രവര്‍ത്തിപ്പിക്കുന്ന തദ്ദേശഭരണസ്ഥാപനങ്ങളിലാണ് ലഭ്യമായിട്ടുള്ളത്. മറ്റ് സ്ഥലങ്ങളില്‍ വസ്തുനികുതിയും മറ്റ് നികുതികളുടേയും വിവരവ്യൂഹം (ഡേറ്റാബേസ്) തയ്യാറാക്കുന്ന മുറയ്ക്ക് മേല്‍പ്പറഞ്ഞ സംവിധാനങ്ങള്‍ പ്രാവര്ത്തികമാവുന്നതാണ്.
ലേഖകന്‍: നാരായണന് നമ്പൂതിരി ജി, സീനിയര്‍ പ്രോഗ്രാമര്‍
- 1814 reads