വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകം വിവാഹ സര്‍ട്ടിഫിക്കറ്റ്
മലപ്പുറം ജില്ലയിലെ കീഴാറൂര്‍ കമാനം മൈത്രി ആഡിറ്റോറിയത്തില്‍ വച്ചു നടന്ന റമീസിന്റെയും സിന്ഷയുടെയും വിവാഹ രജിസ്ട്രേഷനാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പൂര്‍ത്തീകരിച്ച് കീഴാറൂര്‍ ഗ്രാമപഞ്ചായത്ത് മാതൃക കാണിച്ചത്. 2012 ഡിസംമ്പര്‍ 27 ഉച്ചയ്ക്ക് 1.15 നു നടന്ന വിവാഹം 3:30 ന് വധൂ വരന്മാര് ഗ്രാമപഞ്ചായത്തില്‍ എത്തി റിപ്പോര്‍ട്ട് ചെയ്തു. ഒരു മണിക്കൂറിനകം വിവാഹ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം 4.30 ന് കീഴാറൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വധൂവരന്മാര്ക്ക് വിവാഹ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇന്ഫര് മേഷന് കേരളാ മിഷന് വികസിപ്പിച്ച് ഗ്രാമ പഞ്ചായത്തില്‍ വിന്യസിച്ചിട്ടുള്ള സേവന സിവില്‍ രജിസ്ട്രേഷന് സോഫ്റ്റ്വെയര് ഉപയോഗിച്ച് രജിസ്ട്രേഷന് നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. മുന്‍ അഡീഷണല്‍ ചീഫ് രജിസ്ട്രാര്‍ മീരാസാഹിബിന്റെ മകന് ആണ് വരനായ റമീസ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ മീരാസാഹിബ് അഭിനന്ദിച്ചു.
- 1398 reads