Jump to Navigation

സംവേദിത - തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വെബ് പോര്‍ട്ടല്‍

തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റ്   www.lsgkerala.gov.in 2002 ഡിസംബര്‍ 9ാം തിയതിയാണ് പ്രവര്‍ത്തനമാരംഭിച്ചത്. കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണത്തിനായി നിയോഗിക്കപ്പെട്ട ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ആണ് സംവേദിത എന്ന നാമധേയത്തില്‍ വെബ് സൈറ്റ് വികസിപ്പിക്കുന്നതിനു നേതൃത്വം നല്‍കിയത്.  കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും, ബ്ളോക്കുപഞ്ചായത്തുകള്‍ക്കും, ജില്ലാ പഞ്ചായത്തുകള്‍ക്കും  മുനിസിപ്പാലിറ്റികള്‍ക്കും, കോര്‍പ്പറേഷനുകള്‍ക്കും പ്രത്യേകം ഇടം നല്‍കിയാണ് അന്ന് തദ്ദേശസ്വയംഭരണവകുപ്പിന്റെ ബൃഹത്തായ സൈറ്റ് പ്രവര്‍ത്തനക്ഷമമാക്കിയത്. ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, ജനസംഖ്യാ കണക്കുകള്‍, തിരഞ്ഞെടുപ്പു വിവരങ്ങള്‍,  പ്രാദേശിക കലാ സാംസ്കാരിക വിശേഷങ്ങള്‍, പ്രാദേശിക  ചരിത്രം എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ വിവരങ്ങളുടെ ശേഖരമാണ് ഈ വെബ് സൈറ്റ്. സര്‍ക്കാര്‍ ഉത്തരവുകള്‍, ടെണ്ടറുകള്‍, ഔദ്യോഗിക അറിയിപ്പുകള്‍, പ്രൊവിഡന്‍റ്ഫണ്ട് വിശദാംശങ്ങള്‍, പദ്ധതി വിവരങ്ങള്‍, ജനന മരണ രജിസ്ട്രേഷന്‍ വിവരങ്ങള്‍, എന്നിങ്ങനെ നിരവധി  ഔദ്യോഗിക വിവരങ്ങള്‍ വെബ് സൈറ്റില്‍  ഇന്ന് ലഭ്യമാണ് . ഇ-ഗവേണന്‍സ് മേഖലയില്‍ കേരളം കൈവരിച്ച പുരോഗതി സൂചിപ്പിക്കുന്ന വെബ് സര്‍വ്വീസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ വെബ് സൈറ്റ് വിവരശേഖരത്തിന്‍റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്.

  • www.cr.lsgkerala.gov.in  - ജനന മരണ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍
  • www.welfarepension.lsgkerala.gov.in - സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിശദാംശങ്ങള്‍
  • www.sulekhaweb.lsgkerala.gov.in - പദ്ധതി വിവരങ്ങളുടെ ക്രോഡീകരണം
  • www.tax.lsgkerala.gov.in  - വസ്തുനികുതി വിശദാംശങ്ങള്‍
  • www.go.lsgkerala.gov.in   - സര്‍ക്കാര്‍ ഉത്തരവുകള്‍, സര്‍ക്കുലറുകള്‍, ഗസറ്റ് വിജ്ഞാപനങ്ങള്‍
  • www.tender.lsgkerala.gov.in – തദ്ദേശ സ്ഥാപനങ്ങളുടെ ടെണ്ടര്‍ അറിയിപ്പുകള്‍
  • www.gis.lsgkerala.gov.in  - ഡിജിറ്റല്‍ ഭൂപടങ്ങള്‍
  • www.kmpecpf.lsgkerala.gov.in – മുനിസിപ്പല്‍ കോമണ്‍സര്‍വ്വീസ് ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ട്
  • www.kpepf.lsgkerala.gov.in - പഞ്ചായത്ത് കോമണ്‍സര്‍വ്വീസ് ജീവനക്കാരുടെപ്രൊവിഡന്‍റ് ഫണ്ട്
  • www.filetracking.lsgkerala.gov.in - ഫയലുകളുടെ നിജസ്ഥിതി അറിയുന്ന സംവിധാനം

എന്നീ വെബ് സര്‍വ്വീസുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ് സൈറ്റിന്‍റെ ഭാഗമാണ് . ഐ.കെ.എം വികസിപ്പിച്ചെടുത്ത് വിന്യസിക്കുന്ന ഓരോ സോഫ്റ്റു വെയറുകളുടേയും വെബ് അധിഷ്ഠിത സേവനം ജനങ്ങളിലെത്തിക്കുന്നതിന്  തദ്ദേശ ഭരണ വകുപ്പിനൊപ്പം ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കടപ്പെട്ടിരിക്കുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  പ്രവൃത്തി മണ്ഡലത്തില്‍ നടന്നു വരുന്ന മുന്നേറ്റത്തിന്‍റെ ഭാഗമായി നിരവധി വിവരങ്ങള്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കേണ്ടത് ഇന്ന് അനിവാര്യമായിരിക്കയാണ്. ഈ സന്ദര്‍ഭത്തില്‍  ഐ.കെ.എം വികസിപ്പിച്ചെടുത്ത്  പരിപാലിക്കുന്ന  വെബ് സൈറ്റുകളുടെ ഉള്ളടക്കത്തിന്‍റെ അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു തന്നെ എന്നത്  തിരിച്ചറിയപ്പെടേണ്ട വസ്തുതയാണ്. ഇതിനായി  Content Management System ഉപയോഗിച്ച് ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും  വ്യത്യസ്ത വെബ് സൈറ്റുകള്‍ കൂടെ തയ്യാറാക്കി  ഐ.കെ.എം മുന്നേറ്റം നടത്തിയിരിക്കയാണ്. 60 മുനിസിപ്പാലിറ്റികള്‍ക്കും തൃശ്ശൂര്‍, തിരുവനന്തപുരം, കൊല്ലം എന്നീ നഗരസഭകള്‍ക്കും അതത് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന്  തന്നെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനുള്ള സംവിധാനം ലഭ്യമാക്കി കഴിഞ്ഞു. മേല്‍ പ്രവര്‍ത്തനം പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കി  കൊണ്ടിരിക്കയാണ്.

30 ലക്ഷത്തിലധികം ആളുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞ വെബ് സൈറ്റിലെ ദൈനംദിന സന്ദര്‍ശകരുടെ ഗ്രാഫ് വെബ് സൈറ്റിന്‍റെ ഉള്ളടക്കത്തിന്‍റെ സാധ്യതകളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

Visitors in 2011

  • 159 countries
  • 11.52 Lakhs Unique visitors
  • 3,155 Average unique visitors per Day
  • 95,972 Average unique visitors per Month

Visitors in LSGD Portal

Visitors in LSGD Portal

ഗിരിജ കെ (സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍, വെബ്‌ ടീം)



Main menu 2