Jump to Navigation

സിവില്‍ രജിസ്ട്രേഷന്‍ ഇ-ഗവേണന്‍സില്‍ നിന്നും എം-ഗവേണന്‍സിലേക്ക്

സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍ എസ്.എം.എസ് സന്ദേശങ്ങള്‍ വഴിയായി അറിയിക്കുന്നതിനുള്ള സംവിധാനം ഐ.കെ.എം വികസിപ്പിച്ചുണ്ട്. നവജാതശിശുക്കളുടെ രോഗപ്രതിരോധ കുത്തിവെയ്പ് സംബന്ധമായ സന്ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് നല്‍കുന്നതുള്ള സംവിധാനവും തയ്യാറായിട്ടുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നതാണ്.

ഇലക്ട്രേണിക് രൂപത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഇ-പെയ്മെന്‍റ് വഴിയായി അപേക്ഷാ ഫീസുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനവും തീരുമാനങ്ങള്‍ എസ്.എം.എസ്സിലൂടെയും ഇ-മെയിലൂടെയും ബന്ധപ്പെട്ടവരെ അറിയിക്കുന്നതിനും ആധികാരികമായ സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റ് വഴിയായി ലഭ്യമാക്കി പൊതുജനങ്ങള്‍ക്ക് പരമാവധി വേഗത്തില്‍ സുതാര്യമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്താന്‍ കഴിയുന്നതാണ്.

1970 മുതല്‍ നടന്നിട്ടുള്ള ജനന-മരണ വിവാഹ രജിസ്ട്രേഷനുകളുടെ ഡാറ്റാബെയ്സ് പൂര്‍ത്തിയാക്കുമ്പോള്‍ സിവില്‍ രജിസ്ട്രേഷന്‍ രംഗത്ത് കേരളം ഒരു മാതൃകയാവും.



Main menu 2