സിവില്‍ രജിസ്ട്രേഷന് വെബ് സൈറ്റ് വഴി ലഭ്യമാകുന്ന ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് www.cr.lsgkerala.gov.in ഡൌണ്‍ലോഡ് ചെയ്തെടുക്കാവുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി കണക്കാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവില്‍ കേരളത്തില്‍ ജനന, മരണ, വിവാഹ രജിസ്ട്രേഷനുകളും അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് വികസിപ്പിച്ച സേവന എന്ന സിവില്‍ രജിസ്ട്രേഷന് ആപ്ളിക്കേഷന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നത്. ഇതുപ്രകാരം www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും വാട്ടര്‍മാര്‍ക്ക്, ബാര്‍കോട്, യൂണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുള്ള സുരക്ഷിതമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യക്കാര്‍ക്ക് ഡൌണ്‍ലോഡ് ചേയ്യാം. സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി അധികാരികള്‍ക്ക് വെബ്സൈറ്റില്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. നിലവില്‍ വിദ്യാഭ്യാസ വകുപ്പും ചീഫ് രജിസ്ട്രാറും (ജനന-മരണ രജിസ്ട്രേഷന് ) ഇപ്രകാരം ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് സ.ഉ(എം.എസ്) 202/2012/തസ്വഭവ തിയ്യതി 25/07/2012
- Log in to post comments
- 1117 reads