Jump to Navigation

ഹോസ്പിറ്റല്‍ കിയോസ്ക് സംവിധാനം 430 ആശുപത്രികളില്‍

ജനനമോ മരണമോ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ 24 മണിക്കൂറിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സെക്ഷന്‍ 12 പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആശുപത്രി വഴി തന്നെ ബന്ധുക്കള്‍ക്ക് ലഭ്യമാക്കാനും കഴിയുന്ന ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ് സംവിധാനമാണ്  ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍. സംസ്ഥാനത്ത് ഇന്ന് 118 തദ്ദേശ സ്ഥാപനങ്ങളിലേക്ക് 430 ഹോസ്പിറ്റലുകളില്‍ നിന്ന് ജനന മരണ വിവരങ്ങളുടെ ഓണ്‍ ലൈന്‍ റിപ്പോര്‍ട്ടിംഗ് ഹോസ്പിറ്റല്‍ കിയോസ്ക് വഴി നടന്നു വരുന്നു. തിരുവനന്തപുരം കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ മാമല്‍ ആശുപത്രിയില്‍ ഹോസ്പ്പിറ്റല്‍ കിയോസ്കു് സ്ഥാപിച്ചതോടെ കേരളത്തില്‍ 70 കിയോസ്കുകളാണ് പഞ്ചായത്ത് മേഖലകളില്‍ നിന്ന് ജനന മരണ വിവരങ്ങള്‍ ഓണ്‍ ലൈന്‍ ആയി റിപ്പോര്‍ട്ട് ചെയ്യുന്നത്.നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ 3 ആശുപത്രികളില്‍ ‍(ചൈതന്യ നഴ്സിങ്ങ് ഹോം, ശാന്തി നഴ്സിങ്ങ് ഹോം, ഷാജി ഹോസ്പിറ്റല്‍) കൂടി ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍ ഈ മാസം പ്രവര്‍ത്തനമാരംഭിച്ചിരിക്കയാണ്.

ഹോസ്പ്പിറ്റല്‍ കിയോസ്കുകളുടെ വിന്യാസം

  • 118 തദ്ദേശ സ്ഥാപനങ്ങളിലായി (രജിസ്ട്രേഷന്‍ യുണിറ്റുകളിലായി 430 ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍
  • 365 ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍  സ്വകാര്യ ആശുപത്രികളില്‍
  • 65 ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍
രജിസ്ട്രേഷന്‍ യുണിറ്റ്‌ന്റെ തരം

രജി.‍ യൂണിറ്റുകളുടെ എണ്ണം

ഹോസ്പ്പിറ്റല്‍ കിയോസ്കുകള്‍
ഗവ:മേഖല‍  സ്വകാര്യ മേഖല‍ ആകെ
കോര്‍പ്പറേഷനുകള്‍ 5 29 106 135
മുനിസിപ്പാലിറ്റികള്‍  42 25 159 184
കണ്ണൂര്‍ കന്റോണ്‍മെന്‍റ് 1 1   1
ഗ്രാമ പഞ്ചായത്ത് 70 10 100 110
ആകെ 118 65 365 430


Main menu 2