Jump to Navigation

ഇൻഫർമേഷൻ കേരള മിഷൻ - കാര്യക്ഷമമായ ഈ ഗവേണൻസ് കർമ്മ പദ്ധതി തയ്യാറക്കൽ ദ്വിദിന ശില്പശാല

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങളിലെ കാര്യക്ഷമമായ ഇ-ഗവേണൻസ് ലക്ഷ്യമിട്ട് തദ്ദേശ ഭരണ ജനപ്രതിനിധികൾ, ജീവനക്കാർ ,സാങ്കേതിക വിദഗ്ധർ, സംസ്ഥാന ആസൂത്രണ ബോർഡിലെ വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ ഐ.കെ.എം പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതി തയ്യാറാക്കുന്നതിനുള്ള ദ്വിദിന ശില്പശാല തി രു വ ന ന്തപുരം തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുകയുണ്ടായി. ശില്പശാല തദ്ദേശഭരണ വകപ്പ് ഡോ: കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. ഐ.കെ.എം ഡയറക്ടർ സീറാം സാംബശിവ റാവു ഐ.എ.എസ് , വിവിധ പ്രോജക്ട് മാനേജർമാർ , ജില്ലാ ടെക്നിക്കൽ ഓഫീസർ എന്നിവർ ശില്പശാലക്ക്  നേത്യത്വം നല്‍കി . ഐ.കെ എം ഡയറക്ടർ സീറാം സാംബശിവ റാവു ഐ എ എസ് സ്വാഗതവും ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി നൂറ്റി അമ്പതോളം പേർ ശില്പശാലയിൽ പങ്കെടുത്തു. 

 

 

 

 

 



Main menu 2