Jump to Navigation

അമരമ്പലം ഗ്രാമ പഞ്ചായത്ത്‌ കടലാസ് രഹിത പഞ്ചായത്ത്‌

മലപ്പുറം ജില്ലയിലെ അമരമ്പലം ഗ്രാമ പഞ്ചായത്ത്‌ കടലാസ് രഹിത പഞ്ചായത്തായി പ്രവര്‍ത്തനം തുടങ്ങി .ജനുവരി ഒമ്പതിന് ഗ്രാമ പഞ്ചായത്ത്‌ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബഹു ഊര്‍ജ വകുപ്പ്‌ മന്ത്രി ശ്രി ആര്യാടന്‍ മുഹമ്മദ്‌  കടലാസ് രഹിത പഞ്ചായത്ത്‌ പ്രഖ്യാപനം നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രി എന്‍ എന്‍ ബഷീര്‍ അധ്യഷനായി.സി സി ടി വി, ടച്ച്‌ സ്ക്രീന്‍ എന്നി സൗകര്യങ്ങളോടെയാണ് പഞ്ചായത്ത്‌ പൂര്‍ണമായും പേപ്പര്‍ ലെസ്സ് സംവിധാനത്തിലേക്ക് മാറിയത്.ഐ കെ എം എക്സിക്ക്യൂട്ടീവ് ഡയറക്ടര്‍ ശ്രി സി പി സുരേഷ് കുമാര്‍ ടച്ച്‌ സ്ക്രീന്‍ പ്രവര്‍ത്തനം ഉത്ഘാടനം നിര്‍വഹിച്ചു. മലപ്പുറം പഞ്ചായത്ത്‌  ഡെപ്യൂട്ടിഡയറക്ടര്‍ ശ്രി വി പി സുകുമാരന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ സ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രിമതി  ജല്സീമിയ, കാളികാവ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി മറിയകുട്ടി ടീച്ചര്‍, തുടങ്ങിവര്‍ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി തനൂജ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ നന്ദിയും പറഞ്ഞു

 

 



Main menu 2