Jump to Navigation

പഞ്ചായത്ത് പ്രസിഡന്‍റിനും സെക്രട്ടറിക്കും ലാപ് ടോപ്പും ഇന്‍റര്‍നെറ്റും

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടേയും പ്രസിഡന്‍റിനും സെക്രട്ടറിക്കും അസി.എന്‍ജിനീയര്‍മാര്‍ക്കും ലാപ്ടോപ്പും ഇന്‍റര്‍നെറ്റ് കണക്ഷനും നല്‍കുന്നു.ഇ ഗവേണന്‍സ് പദ്ധതിയുടെ ഭാഗമായി ക്ഷേമ പെന്‍ഷനുകളും പദ്ധതി തയ്യാറാക്കലും കൂടാതെ പഞ്ചായത്ത് വഴിയുള്ള 12 സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ഓണ്‍ലൈന്‍ വഴിയാണ് നടന്നുവരുന്നത് .ഡിജിറ്റല്‍ ഒപ്പുകള്‍ ഉപയോഗിച്ചു ലഭ്യമാകുന്ന ഇ-സര്‍ട്ടിഫിക്കറ്റുകളാകും ഇനി അപേക്ഷകര്‍ക്കു ലഭിക്കുക.ഓണ്‍ലൈന്‍ സംവിധാനം പൂര്‍ത്തിയാകുമ്പോള്‍ പ്രസിഡന്‍റിനും സെക്രട്ടറിക്കും  ഫയലുകള്‍ പരിശോധിച്ച് അനുമതി നല്‍കാനും അഭിപ്രായം രേഖപ്പെടുത്തുവാനും  എളുപ്പം സാധ്യമാകും. ഫയല്‍ ഏതു സെക്ഷനില്‍ എന്നു അറിയാന്‍ കഴിയുന്ന സൂചിക ഫയല്‍ട്രാക്കിംഗ് സംവിധാനവും ഉപയോഗപ്പെടുത്താന്‍ സാധിക്കും.അധികാരികളുടെ ഒപ്പും ബാര്‍കോഡുമുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുക. 



Main menu 2