Jump to Navigation

മലപ്പുറം ജില്ലക്ക് മറ്റൊരു ചരിത്ര നേട്ടം

ഒരു ജില്ലയിലെ മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷന്‍ റെക്കോര്‍ഡുകളും വെബ്സൈറ്റില്‍ ലഭ്യമാക്കുന്ന രാജ്യത്തെ ആഭ്യ ജില്ലയായി മലപ്പുറം. മലപ്പുറം ജില്ലയിലെ നൂറു ഗ്രാമ പഞ്ചായത്തുകളുടെ ജനന-മരണ വിവാഹ രജിസ്ട്രേഷന്‍ മുന്‍കാല വിവരങ്ങളുടെ കമ്പ്യൂട്ടര്‍വല്കരണം പൂര്‍ത്തിയാക്കിയതിനു പിന്നാലെ ജില്ലയിലെ ഏഴു നഗരസഭകളുടെയും ജനന മരണ മുന്‍കാല വിവരങ്ങളുടെ ഡിജിറ്റൈസെഷന്‍ പൂര്‍ത്തിയാക്കി മലപ്പുറം മറ്റൊരു ചരിത്ര നേട്ടം കൈവരിച്ചിരിക്കയാണ്. നഗരസഭകളുടെ എട്ടേമുക്കാല്‍ ലക്ഷം റെക്കോഡുകള്‍ ആണ് പരിശോധന പൂര്‍ത്തിയാക്കി ഡിജിറ്റല്‍ രൂപത്തില്‍ വെബ്സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ, നിലമ്പൂര്‍ നഗരസഭകളുടെ ഏതാനും റെക്കോഡുകള്‍ കൂടിവെബ്സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്യുന്നതോടുകൂടി ഒരു ജില്ലയിലെ മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷന്‍ റെക്കോര്‍ഡുകളും വെബ്സൈറ്റില്‍ ലഭ്യമാകുന്ന രാജ്യത്തെ ആഭ്യ ജില്ലയായി മലപ്പുറം മാറുന്നു.. നഗരസഭയിലെ ഹെല്‍ത്ത്‌ വിഭാഗം ജീവനക്കാര്‍, ഭരണസമിതികള്‍ തുടങ്ങി നിരവധി പേരുടെ പരിശ്രമത്തോടൊപ്പം  സേവന സിവില്‍ രജിസ്ട്രേഷന്‍ അപ്ളിക്കേഷന്‍ വഴി ഐ കെ എം ജീവനക്കാരുടെ സഹായത്തോടെയാണ് മലപ്പുറം ജില്ല ഈ നേട്ടം കൈവരിച്ചത്



Main menu 2