Jump to Navigation

ഐ.എസ്.ഒ . 9001:2008 അംഗീകാരം മാണിക്കല്‍ ഗ്രാമപഞ്ചായത്തിന്

മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്കും സേവനങ്ങല്‍ക്കുമുള്ള ഐ.എസ്.ഒ. 9001:2008 അംഗീകാരം മാണിക്കല്‍ ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. 2014 മെയ്‌ 15 ന്  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചുനടന്ന യോഗത്തില്‍ ഐ.എസ്.ഒ സാക്ഷ്യപത്രം പഞ്ചായത്ത്‌ പ്രസിഡന്‍റ് ശ്രീ. കെ.ജയന്‍  ഐ.കെ.എം. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എം. ഷംസുദ്ദീനില്‍ നിന്ന്  ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങില്‍ സകര്‍മ്മ (Application for Handiling of Council / Committee agenda, minutes, etc) , സങ്കേതം ( Application for Ensures transparency in granting Building Permits ) എന്നീ സോഫ്റ്റ്‌ വെയറുകളുടെ വിന്യാസം , പേപ്പര്‍ രഹിത ഓഫീസ്‌ പ്രഖ്യാപനം , എസ്.എം.എസ് അലര്‍ട്ട് സംവിധാനം , ഫ്രണ്ട് ഓഫീസ്‌ കൌണ്ടര്‍ എന്നിവയുടെ ഔപചാരികമായ ഉദ്ഘാടനം നടക്കുകയുണ്ടായി. 



Main menu 2