Jump to Navigation

കണ്ണൂര്‍ മുനിസിപ്പാലിറ്റിയിലും, താനൂര്‍പഞ്ചായത്തിലും വസ്തുനികുതി ഇ- പേമെന്‍റ് സംവിധാനം

കണ്ണൂര്‍  നഗരസഭയിലും മലപ്പുറം ജില്ലയിലെ താനൂര്‍ ഗ്രാമ പഞ്ചായത്തിലും  വസ്തു നികുതി ഓണ്‍ലൈന്‍ വഴി അടക്കാവുന്ന സംവിധാനം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഇതോടു കൂടെ സംസ്ഥാന വ്യാപകമായി 19 തദ്ദേശ സ്ഥാപനങ്ങളിലേക്ക്  ഇ-പെയ്മെന്‍റ് സംവിധാനത്തിലൂടെ വസ്തുനികുതി ഒടുക്കുവാന്‍ കഴിയും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സാങ്കേതിക സഹായത്തോടുകൂടിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഈ നേട്ടം കൈവരിച്ചത്. ഇ-പേമെന്‍റ് സംവിധാനം നിലവില്‍ വന്ന തദ്ദേശ സ്ഥാപനങ്ങള്‍

  1. തിരുവനന്തപുരം കോര്‍പ്പറേഷന്‍
  2. കൊല്ലം കോര്‍പ്പറേഷന്‍
  3. കോഴിക്കോട് കോര്‍പ്പറേഷന്‍
  4. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി
  5. ആലുവ മുനിസിപ്പാലിറ്റി
  6. ഒറ്റപ്പാലം മുനിസിപ്പാലിറ്റി
  7. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി
  8. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി
  9. കണ്ണൂര്‍ മുനിസിപ്പാലിറ്റി
  10. കാഞ്ഞങ്ങാട്‌ മുനിസിപ്പാലിറ്റി
  11. കാസറഗോഡ് മുനിസിപ്പാലിറ്റി
  12. തുമ്പമണ്‍ ഗ്രാമ പഞ്ചായത്ത്
  13. കട്ടപ്പന ഗ്രാമ പഞ്ചായത്ത്, ഇടുക്കി ജില്ല
  14. ഓങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്ത്
  15. താനൂര്‍ ഗ്രാമ പഞ്ചായത്ത്, മലപ്പുറം ജില്ല
  16. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്, കാസര്‍ഗോഡ് ജില്ല
  17. കുമ്പള ഗ്രാമ പഞ്ചായത്ത്, കാസര്‍ഗോഡ് ജില്ല
  18. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത്, കാസര്‍ഗോഡ് ജില്ല
  19. അജാനൂര്‍ ഗ്രാമ പഞ്ചായത്ത്, കാസര്‍ഗോഡ് ജില്ല

https://www.tax.lsgkerala.gov.in



Main menu 2