Jump to Navigation

സാംഖ്യാ ഡബിള്‍ എന്‍ട്രി ആപ്ലിക്കേഷന്‍ വിന്യാസം പൂര്‍ണ്ണതയിലേയ്ക്ക്

സംസ്ഥാനത്ത് 1193 തദ്ദേശഭരണസ്ഥാപനങ്ങളില്‍ അക്രൂവല്‍ അടിസ്ഥാനമാക്കിയുള്ള അക്കൗണ്ടിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ (സാംഖ്യ) നടപ്പാക്കി. ഇടുക്കി ജില്ലയിലെ 16 ഗ്രാമപഞ്ചായത്തുകള്‍ ഒഴികെയുള്ള മറ്റെല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും സാംഖ്യ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ വിന്യസിച്ചു പ്രവര്‍ത്തിച്ചുവരുന്നു. എറണാകുളം ജില്ലയും മലപ്പുറം ജില്ലയും നൂറില്‍ നൂറ് നേടിഎറണാകുളം ജില്ലയില്‍ കൊച്ചി കോര്‍പ്പറേഷന്‍ , ജില്ലാപഞ്ചായത്ത്, 11 മുന്‍സിപ്പാലിറ്റികള്‍ , 14 ബ്ലോക്ക് പഞ്ചായത്ത്, 84 ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ സാംഖ്യാ ഡബിള്‍ എന്‍ട്രി വിന്യസിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കിയതോടെ ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേയും അക്കൗണ്ടിംഗ്, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ വികസിപ്പിച്ച സാംഖ്യാ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തിയാണ് ക്രോഡീകരിക്കുന്നത്. മലപ്പുറം ബ്ലോക്കിലെ കോഡൂര്‍ ഗ്രാമപഞ്ചായത്തില്‍ വൈസ് പ്രസിഡന്‍റിനു കെട്ടിടനികുതി അടവാക്കിയ നികുതി രസീത് നല്‍കി മലപ്പുറം ഡിഡിപി സി.എന്‍ .ബാബു സാംഖ്യാ അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ ഓണ്‍ലൈന്‍ വിന്യാസം നിര്‍വ്വഹിച്ചു. ഇതോടുകൂടെ മലപ്പുറം ജില്ലയിലെ ജില്ലാപഞ്ചായത്ത്, 7 മുന്‍സിപ്പാലിറ്റി, 15 ബ്ലോക്ക് പഞ്ചായത്ത്, 100 ഗ്രാമപഞ്ചായത്ത് എന്നീ തദ്ദേശഭരണ സ്ഥാപനങ്ങളിലെ അക്കൗണ്ടിംഗ് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തയ്യാറാക്കി വിന്യസിച്ച സാംഖ്യാ അക്കൗണ്ടിംഗ് സോഫ്റ്റ് വെയര്‍ വഴി ക്രോഡീകരിക്കപ്പെടുന്നുണ്ട്.



Main menu 2