Jump to Navigation

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ എം-ഗവേണന്‍സ്

m-governance_Inauguration

കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ എം-ഗവേണന്‍സ്. ഫ്രണ്ട്‌ ഓഫീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് എം-ഗവേണന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകളും പരാതികളും വിവിധ ആവശ്യങ്ങളുമായി പഞ്ചായത്ത് ഓഫീസിലെത്തുന്നവര്‍ക്ക്‌ അവരവരുടെ ഫയല്‍ നീക്കത്തിന്റെ പുരോഗതി മൊബൈല്‍ നമ്പറില്‍ എസ്.എം.എസ് വഴി തദ്ദേശസ്ഥാപനത്തില്‍ നിന്ന് അറിയിക്കുന്ന സംവിധാനമാണ് എം-ഗവേണന്‍സ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം 17.11.2012-ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുകയുണ്ടായി. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ സൂചിക ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് എം-ഗവേണന്‍സ് പദ്ധതി ഒരുക്കിയിരിക്കുന്നത്. ടച്ച് സ്ക്രീന്‍ സംവിധാനത്തിലൂടെയാണ് ഫയല്‍ നീക്കത്തിന്റെ വിവരങ്ങള്‍ അറിയുന്നത്. ഇതിനൊപ്പം വെബ്സൈറ്റിലും ഫയല്‍ വിവരം അറിയാനുള്ള സംവിധാനമുണ്ട്. കെട്ടിട നിര്‍മ്മാണത്തിന് ഏകദിന പെര്‍മിറ്റ് സമ്പ്രദായം 2002-ല്‍ സംസ്ഥാനത്ത്‌ ആദ്യമായി നടപ്പാക്കിയ പഞ്ചായത്ത് എന്ന ബഹുമതിയുള്ള ത്രിക്കരിപ്പൂരിന് എം-ഗവേണന്‍സ് നടപ്പാക്കുന്നതോടെ ഇരട്ട ബഹുമതിയാണ് കൈവന്നിരിക്കുന്നത്. 



Main menu 2