പഞ്ചായത്ത് ടെക്നിക്കല്‍ അസിസ്റ്റന്റുമാര്‍ക്കുള്ള സാങ്കേതിക പരിശീലനം (ബാച്ച് 18) – മലപ്പുറം ജില്ല
മലപ്പുറം ശിക്ഷക് സദനനില് ഗ്രാമ പഞ്ചായത്ത് ടെക്നിക്കല്‍ അസ്സിസ്ടന്റുമാര്ക്കുള്ള ബാച്ച് 18 പരിശീലനം 12-08-2013 നു ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ലാ പ്രസിഡന്റും ക്രുസ് ഡയറക്ടറുമായ ശ്രി സി.കെ.എ.റസാക്ക് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . ഐ കെ എം മലപ്പുറം ജില്ലാ കോ ഓഡിനേറ്റര്‍ എം.പി.രാജന് സ്വാഗതവും ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ ആരിസ്.പി നന്ദിയും പറഞ്ഞു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നായി 25 ടെക്നിക്കല്‍ അസ്സിസ്ടന്റുമാരാണ് പരിശിലനത്തില്‍ പങ്കെടുക്കുന്നത്. ഓഗസ്റ്റ് 23 വരെ പരിശീലനം നീളും.
- 1586 reads