മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമ പഞ്ചായത്ത് ജനന മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍

മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകളുടെ ഓണ്‍ലൈന്‍ സര്‍ഫിക്കറ്റ് വിതരണ ഉദ്ഘാടനം ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ പി. അനില്‍കുമാര്‍ 31.01.2013 നു നിര്‍വ്വഹിച്ചു. ചടങ്ങില്‍ തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രി സി കെ ജയ് ദേവ് അധ്യഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യസ്ഥിരസമിതി അദ്ധ്യക്ഷന്‍ ശ്രീ.വി.സുധാകരന് , ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ കാര്യസ്ഥിരസമിതി അദ്ധ്യക്ഷ ശ്രീമതി.സി.കെ.നളിനി, ഡിഡിപി സി.എന്‍ .ബാബു , തിരുവാലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.കെ.നളിനി, ശ്രി.കെ.പി.ഭാസ്കരന് തുടങ്ങയവര്‍ ആസംശകളര്‍പ്പിച്ചു . ഐ കെ എം ജില്ല കോര്‍നേറ്റര്‍ എം പി രാജന് പദ്ധതി വിശദീകരിച്ചു, തിരുവാലി ഗ്രാമ പഞ്ചായത്ത് വികസന കാര്യസ്ഥിരസമിതി അദ്ധ്യക്ഷന്‍ ശ്രീ സി.ടി.ഹുസ്സൈന്ഹാജി സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രി.എം.എം.ശംസുദ്ധീന്‍ നന്ദിയും പറഞ്ഞു.
- 1499 reads