Jump to Navigation

ഇന്റേണല്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം

ഇന്റേണല്‍ കപ്പാസിറ്റി ബില്‍ഡിംഗ് പ്രോഗ്രാം   -  ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍  വിന്യസിച്ചിരിക്കുന്ന  വിവിധ സോഫ്റ്റുവെയറുകളുടെ പ്രായോഗിക നടത്തിപ്പ്  മെച്ചപ്പെടുത്തുന്നതിനും  സോഫ്റ്റുവെയറുകളില്‍  ഉള്‍ക്കൊള്ളിച്ചിരിക്കുന്ന   മാറ്റങ്ങള്‍   ജില്ലാതല  ടെക്നിക്കല്‍ ഓഫീസര്‍മാരെ പരിചയപ്പെടുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളില്‍ അഭിമുഖീകരിക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍   ചര്‍ച്ച  ചെയ്യുന്നതിനുമായി ജൂലൈ31 മുതല്‍  ഓഗസ്റ്റ് 2 വരെ  പരിശീലന പ്രോഗ്രാം സഘടിപ്പിച്ചു. തിരുവനന്തപുരം  മണ്‍വിളയില്‍വച്ചു നടന്ന പരിശീലനപരിപാടിയില്‍  സങ്കേതം,സഞ്ചയ,സേവനാ പെന്‍ഷന്‍  ‍,സാംഖ്യ, സൂചിക തുടങ്ങിയ അപ്ലിക്കേഷനുകള്‍  പ്രത്യേകം വിശകലനം ചെയ്യുന്നതിന്   ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എക്സിക്യൂട്ടീവ്  ഡയറക്ടര്‍ ശ്രീ  ഡോ.ഷംസുദ്ദീനും  ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീ എ അജിത് കുമാറും  നേതൃത്വം നല്‍കി .ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ പരിശീലനവിഭാഗം സംഘടിപ്പിച്ച പ്രോഗ്രാമില്‍ ബന്ധപ്പെട്ട സോഫ്റ്റുവെയറുകള്‍  കൈകാര്യം ചെയ്യുന്ന പ്രോജക്ട് മാനേജര്‍മാര്‍ വിഷയങ്ങള്‍ വിശകലനം ചെയ്തു.



Main menu 2