സിവില്‍ രജിസ്ട്രേഷന് സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന് നടത്തിയ രാജ്യത്തെ ആദ്യ ജില്ല - മലപ്പുറം
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിലെ 1970 മുതല്‍ നാളിതുവരെ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷനുകളും ഡിജിറ്റൈസ് ചെയ്ത് പൂര്‍ത്തീകരിച്ചിരിക്കുകയാണ്. മുഴുവന്‍ ജനന മരണ വിവാഹ രജിസ്ട്രേഷനുകളും ഡിജിറ്റൈസ് ചെയ്ത ആദ്യ ജില്ലയായി ഇതോടെ മലപ്പുറം മാറുകയാണ്. മുഴുവന്‍ പഞ്ചായത്ത് ജീവനക്കാരുടെയും അശ്രാന്ത പരിശ്രമവും ഐ കെ എം ന്റെ സാങ്കേതിക സഹായവും ഭരണ സമിതിയുടെ പിന്തുണയും ജില്ലാ ഓഫീസിന്റെ കൃത്യമായ മോണിറ്ററിങ്ങുമാണ് ഈ ചരിത്രനേട്ടത്തിനു പിന്നില്‍ . ഈ വിജയത്തിന്റെ ഔപചാരിക പ്രഖ്യാപനവും ജില്ലക്കുള്ള പുരസ്ക്കാര സമര്‍പ്പണവും ബഹു: പഞ്ചായത്ത് - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ 24 ഒക്ടോബര്‍ 2013 വ്യാഴാഴ്ച മലപ്പുറം ടൌണ്‍ ഹാളില്‍ വെച്ച് നിര്‍വഹിച്ചു. ഇതോടൊപ്പം ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും തദ്ദേശ സ്ഥാപനങ്ങളേയും ആദരിക്കുകയുണ്ടായി.
സമ്പൂര്‍ണ്ണ ഡിജിറ്റൈസേഷന് പ്രഖ്യാപനം ബഹു മന്ത്രി ഡോ. എം.കെ.മുനീര്‍ നിര്‍വഹിക്കുന്നു
ജനന മരണ വിവാഹ രജിസ്ട്രേഷന് പ്രഖ്യാപന വേളയില്‍ ഐ കെ എം നെ ആദരിച്ചപ്പോള്‍
- 1537 reads