കൃഷ്ണപുരം പഞ്ചായത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അരമണിക്കൂറിനുള്ളില്‍

ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരം പഞ്ചായത്തില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് അരമണിക്കൂറിനകം നല്കാന് സംവിധാനമായി. ഇ-ഭരണ പദ്ധതിയുടെ ഭാഗമായി കൃഷ്ണപുരം പഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി വിവാഹം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.വധൂവരന്മാരുടെ വിലാസം, വയസ്സു തെളിയിക്കുന്ന രേഖ, സമുദായത്തിന്റെ സര്‍ട്ടിഫിക്കറ്റ്, ഓഡിറ്റോറിയത്തിന്റെ സര്‍ട്ടിഫിക്കറ്റ്, സാക്ഷികളുടെ തിരിച്ചറിയല്‍ രേഖ എന്നീ വിവരങ്ങളുമായി അക്ഷയ കേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. തുടര്‍ന്നു ലഭിക്കുന്ന വിവാഹ രജിസ്ട്രേഷന് ഫോറത്തിന്റെ പ്രിന്റ് ഔട്ട് എടുത്ത് ബന്ധപ്പെട്ട എല്ലാവരും ഒപ്പിട്ട് രേഖകള്‍ സഹിതം ദമ്പതികള്‍ നേരിട്ട് പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. വെബ് സൈറ്റില്‍ നിന്ന് അപേക്ഷാ വിവരങ്ങള്‍ എടുത്ത് പരിശോധിച്ച് നടപടി പൂര്‍ത്തിയാക്കി അര മണിക്കൂറിനകം സര്‍ട്ടിഫിക്കറ്റ് നല്‍കും. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി.എ. അന്‍ഷാദ് നിര്‍വഹിച്ചു. രാധാമണി രാജന് , മായാചന്ദ്രന്‍ , അനിതാ വാസുദേവന്‍ , എന്‍ രവി, ഷാനി കുരുമ്പോലില്‍ , എസ്. ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- 1428 reads