Jump to Navigation

ഡിജിറ്റല്‍ ഇന്ത്യ - ഡിജിറ്റല്‍ എക്‌സ്‌പോ കണ്ണൂര്‍

ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന ഡിജിറ്റല്‍ എക്‌സ്‌പോയില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ സജ്ജീകരിച്ച സ്റ്റാള്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ശ്രി പി. പി.ബാലകിരണ്‍ സന്ദര്‍ശിച്ചു. “സമഗ്ര” ആന്‍ഡ്രോയീഡ് ആപ്ലിക്കേഷന്‍ ഐ കെ എം പ്രതിനിധി പരിചയപെടുത്തി. രണ്ടു ദിവസങ്ങളിലായി നടന്ന എക്സ്പോയില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളടക്കം നിരവധിപേരാണ് ഐ കെ എം വികസിപ്പിച്ച സേവനങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ എത്തിചേര്‍ന്നത്‌. മുന്നൂറിലധികം ജനന സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റ്‌ എടുത്ത് സന്ദര്‍ശകര്‍ സേവന അപ്ളിക്കേഷന്‍ പ്രയോജനപ്പെടുത്തി. മനുഷ്യഹൃദയങ്ങളെ അടുപ്പിക്കാന്‍ പ്രയോജനപ്പെടുത്തുമ്പോഴാണ് സാങ്കേതികവിദ്യയുടെ പുരോഗതി അര്‍ഥവത്താകുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് അഭിപ്രായപ്പെട്ടു.ഡിജിറ്റല്‍ ഇന്ത്യ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ടറേറ്റില്‍ നടന്ന ഡിജിറ്റല്‍ എക്‌സ്‌പോയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കളക്ടര്‍ പി.ബാലകിരണ്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ ആന്‍ഡ്രൂസ് വര്‍ഗീസ്, എന്‍.കെ.രത്‌നേഷ്, നൗഷാദ് പൂതപ്പാറ എന്നിവര്‍ സംസാരിച്ചു.

Kannur Expo

Kannur Expo



Main menu 2